കവിത: ഒരു ലോക്ക് ഡൌൺ നൊമ്പരം | ജിസ്ന സിബി

ഏകാന്തമീ തണലിൽ വിശ്രമിപ്പൂ ഞാൻ

ശുഭപ്രതീക്ഷയിൻ ശുഭ്ര ദീപ്തിയിൽ,

മിന്നിമറയുന്നീ -പ്രകൃതി തൻ കാലയവനിക

വീണ്ടുമെൻ ഉത്സവദിനത്തിൻ സ്മരണകൾ,

തെല്ലൊന്നുണർത്തി അന്തരാത്മാവിൻ-
മണിവീണയിൽ

ശ്രഷ്ഠമേറും സൃഷ്ടാവിൻ കരവിസ്മയമാം

നീല ഗഗന മണ്ഡപവുമതിൻ താര –
സാമ്രാജ്യവും

സാഗരദർപ്പണ-പീഠവുമതിൻ ഗർവ്വും എല്ലാം,

അടക്കിവാഴുന്ന ദേവാധിദേവനെ മഹത്വം.

അങ്ങകലെ വുഹാൻ എന്നതാം പട്ടണത്തിൽ

മഹാമാരി തൻ നെടുവീർപ്പിനാൽ

സ്തബ്ധരായ് മനുകുലം, തേങ്ങലായ്-
പാർപ്പിടം

ആരവൻ.. ! സംഹാരതാണ്ഡവമാടുന്നോ…?

നിത്യവും നൃത്തമാടുന്നേ, ഭീതിയിൻ ഭാവമാറ്റം

ഒളിപ്പു സഹജരേ, പ്രതിവിധി തൻ-
കടാക്ഷമുണ്ട്

മൂകമീ-ക്ഷിതിയിൽ ഭദ്രമാം കൂടാരം –
അഭയരക്ഷ

ഏറ്റു ചൊന്നീടാം അകൃത്യഭാരങ്ങൾ –
ഒന്നൊന്നായ്,

അർപ്പിച്ചീടാം ആരാധന അത്യുന്നതൻ-
സന്നിധാനെ.

ഊട്ടിയുറപ്പിച്ചീടാം കൂട്ടരേ, കുടുംബ-
ബന്ധമാഹാത്മ്യം

ഭ്രമിച്ചിടേണ്ട മർത്യരെ , തമ്പുരാൻ തുണച്ചീടും

ഒടുക്കുവാൻ ആകില്ല ഒന്നിനുമേ നമ്മളിൽ-

ജ്വലിക്കും ആത്മാവിൻ നിത്യജീവനെ..

ഹാ ! മായ,നീങ്ങിടും മഹാമാരിയും മാറിടും –
മൗനവും

പ്രത്യാശ നിർഭരരായ് ചൊല്ലിടാം,കടന്നു –
പോകുമേ ഈ സമയവും….

ജിസ്ന സിബി

-Advertisement-

You might also like
Comments
Loading...