ഇന്നത്തെ ചിന്ത : ഇത്ര വലിയ രക്ഷയെ ഗണ്യമാക്കാതെ പോകരുതേ | ജെ.പി വെണ്ണിക്കുളം
പഴയനിയമത്തിൽ ദൂതന്മാർ മുഖാന്തിരമാണ് ദൈവം തന്റെ ജനത്തോടു സംസാരിച്ചതെങ്കിൽ പുതിയനിയമത്തിൽ കർത്താവ് നേരിട്ടു സംസാരിക്കുകയാണ്. എബ്രായ ലേഖനത്തിൽ നാം കാണുന്ന ‘ഇത്ര വലിയ രക്ഷ’യുടെ പ്രാധാന്യം എന്താണെന്ന് നമുക്ക് നോക്കാം.
1. ഇതിന്റെ ഉത്ഭവം കർത്താവിൽ നിന്നു തന്നെയാണ്.
2. ദൈവം സാക്ഷി നിന്നതാണ്.
3. കേട്ടവർ ഉറപ്പിച്ചു തന്നതാണ്.
4. അടയാളങ്ങളാലും അത്ഭുതങ്ങളാലും ഉറപ്പിച്ചു.
5. പരിശുദ്ധാത്മ വരങ്ങളാൽ സമ്പുഷ്ടമാക്കി.
6. ക്രിസ്തുവിനെ കാൽവറിയിൽ നൽകി ഒരുക്കിയാണ്.
അതിനാൽ ഈ വലിയ രക്ഷയെ അവഗണിക്കരുത്.
വേദഭാഗം: എബ്രായർ 2
ജെ.പി വെണ്ണിക്കുളം




- Advertisement -