ചെറു ചിന്ത: ” ഇന്ന് ഞാൻ നാളെ നീ ” | ആശിഷ് ജോസഫ്

” മരണം ” നമ്മെ ചിലത് പഠിപ്പിക്കും . ചിലരിൽ അത് ഭയത്തിന്റെ നാമ്പുകൾ വിരിയിക്കുമ്പോൾ ചിലരിൽ അത് ഒരു പുനര്ചിന്തനമായി രൂപം കൊള്ളും . രണ്ടായാലും അത് വിരൽ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ് . ” ഇന്ന് ഞാൻ നാളെ നീ ” എന്ന മനോഹരമായ വാക്കുകളിലേക്..

post watermark60x60

എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടം ഓടുകയാണ് മനുഷ്യൻ – നാളത്തെ പ്രഭാതം കാണുമോ എന്ന ഉറപ്പില്ലാതെ .. അതിനിടയിൽ കടന്നു വരുന്ന പ്രാകൃതമായ സ്വഭാവങ്ങൾ അവനെ മൃഗ തുല്യനോ അതിലും താഴെയോ ആക്കുന്നു . “മനുഷ്യൻ വെറും മണ്ണാണ് , ഒന്ന് ആഞ്ഞു തുമ്മിയാൽ പോകാവുന്നതേ ഉള്ളു ഉള്ളിലെ പ്രാണൻ.” ഈ വാക്കുകൾ മനസ്സിൽ കോറിയിട്ടാൽ നമ്മുടെ ഓരോ ദിവസവും പാപ രഹിതമാക്കുവാൻ സാധിക്കും. ഈ ലോകത്തിൽ നിന്ന് യാതൊന്നും കൊണ്ടുപോകാൻ കഴിയില്ല എന്നിരിക്കെ മാനുഷിക മോഹങ്ങൾക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുക. മരണം പുൽകുന്ന നാളിൽ പലതും ഓർക്കുവാനോ ഒന്ന് പശ്ചാത്തപിക്കുവാനോ കരയുവാനോ ഉള്ള സമയം കിട്ടിയില്ല എന്ന് വരാം . ലഭിക്കുന്ന സമയം നഷ്ട്ടപെടുത്താതെ ഒരു സ്വഭാവ രൂപീകരണത്തിന് ശ്രമിക്കാം .

ഓർക്കുക , പല പ്രമുഖരും മണ്മറഞ്ഞു , പക്ഷെ ലോകത്തിനു ഒന്നും സംഭവിച്ചില്ല , ഇനി ആരെല്ലാം വിട പറഞ്ഞാലും അതൊന്നും ലോകത്തെ ബാധിക്കില്ല . ഇന്ന് കാണുന്നവരിൽ പലരെയും നാളെ കണ്ടില്ലെന്നു വരാം. എല്ലാം ഒരു അനുശോചനത്തിൽ അവസാനിക്കും . അതിനുമുൻപേ വിചിന്തനം നടത്തൂ – നമ്മുടെ ആത്മാവിന്റെ രക്ഷ പൂർണമായോ ? നമ്മുടെ ആത്മാവിനുള്ളത് നാം നേടിയോ ? ഈ നിമിഷമെങ്കിലും ചിന്തിക്കുമോ, കാരണം അടുത്ത നിമിഷം നമ്മുടേതല്ല അതുകൊണ്ട് ഒരു രൂപാന്തരത്തിനായി വഴി കൊടുക്കാം. അത്യന്നതന്റെ ശക്തി നമ്മിൽ നിഴലിടട്ടെ.
ദൈവം തേജസ്സ് ആയി നമ്മിൽ വെളിപ്പെടട്ടെ. പരിശുദ്ധാത്മാവ് നമ്മിൽ നിറയട്ടെ.

Download Our Android App | iOS App

ആശിഷ് ജോസഫ്

-ADVERTISEMENT-

You might also like