ലേഖനം: മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കുക | ജെസ്സി സാജു

‘എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും’ (1 തിമോത്തിയോസ്  2 : 15 ൽ).

മ്മുടെ മക്കൾ യെഹോവ തരുന്ന ദാനവും,ഉദരഫലം അവൻ തരുന്ന പ്രതിഫലവും ആകുന്നു. എന്നാൽ ഒരു സ്ത്രീ എങ്ങനെയാണ് മക്കളെ പ്രസവിക്കുന്നതിലൂടെ രക്ഷ പ്രാപിക്കുന്നത് ?. സ്വാഭാവികമായും ഒരു സംശയം ഉണ്ടാകാം. പ്രസവിക്കാത്ത സ്ത്രീകൾ രക്ഷപെടില്ലേ ?. പ്രസവിച്ച സ്ത്രീകൾക്കറിയാം അവളുടെ പ്രസവ വേദന മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടുനിന്നിട്ട് പ്രസവത്തോടെ ആ വേദന തീരും എന്നത്. എന്നാൽ ഇവിടെ പരിശുദ്ധാത്മാവ് ഉദ്ദേശിക്കുന്നത് ഒരു ചെറിയ സമയത്തേക്കുള്ള വേദന അല്ല ഒരു കുഞ്ഞിന്റെ ആഗമനത്തോടെ അവളുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു വേദന ഉണ്ട്. തന്റെ മക്കളുടെ വളർച്ചയിൽ, ഓരോ വളർച്ചയിലും അവരെ ദുഷ്ടൻ തൊടാതെ കാക്കണം എന്നുള്ള വേദന. യേശുക്രിസ്തു തന്റെ അവസാന പ്രാർത്ഥനയിലും, തന്റെ മക്കളെ നമ്മളെ ഓരോരുത്തരെയും ദൈവത്തോട് ചേർത്തുനിർത്തി പ്രാർത്ഥിക്കുകയാണ് ഞാൻ ലോകത്തു നിന്ന് അവരെ എടുത്തു ലോകത്തിലേക്ക് ആക്കുമ്പോൾ ദുഷ്ടൻ തൊടാതെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമെന്ന്.

നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടം വല്ലാത്ത ഒരു കാലഘട്ടം തന്നെയാണ്. വളരെ പാപം ചെയ്യാൻ കൂടുതൽ സാഹചര്യമുള്ള സമയമാണ്. നമുക്ക് ഒരു പാപം ചെയ്യണമെങ്കിൽ കഴിഞ്ഞ കാലങ്ങളിൽ ഒളിച്ചോടിയോ,പാത്തോ,മറ്റുള്ളവർ കാണാതായോ എങ്ങാനൊക്കെ ആയിരിക്കണം. എന്നാൽ ഇന്നത്തെ കാലത്തു അങ്ങനെയല്ല. കർത്താവു കയീനോട് പറഞ്ഞു പാപം നിന്റെ വാതിൽക്കൽ ആണെന്ന്. ഇന്നായിരുനെങ്കിൽ കർത്താവ് പറഞ്ഞേനെ പാപം നിന്റെ വിരലിലാണെന്ന്. അത്ര അടുത്താണ് പാപത്തിന്റെ സാഹചര്യം. അതിനെ കീഴടക്കാനാണ് കർത്താവ് പറയുന്നത്. ഇന്ന് നമ്മുടെ മൊബൈൽ ഫോണിലും, ഇന്റർ നെറ്റിലും, സോഷ്യൽ മീഡിയകളിലും,കംപ്യൂട്ടറിലും എല്ലാം പാപം ചെയ്യാനുള്ള സാഹചര്യം കൂടുതലാണ്. ഇവിടെയാണ് ഒരു മാതാവിന്റെ ഉത്തരവാദിത്തം. പാപത്തിന്റെ വിഷം അവരുടെ ഉള്ളിൽ കടക്കാതെ സൂക്ഷിക്കാനുള്ള ഒരു ഉത്തരവാദിത്തം. സദാസമയം അവർ പാപം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താനും, ഫോണും കംപ്യൂട്ടറുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന്, കുഞ്ഞുങ്ങളെ ബോധവത്കരിക്കാനുള്ള ഉത്തരവാദിത്തവും കടമയും അമ്മയ്ക്കുണ്ട്.  ഒരു പുരുഷന്റെ കൈയിൽ ഒരു പെൺകുഞ്ഞിനെ ഏല്പിക്കുന്നതുവരെയുള്ള ഒരു വലിയ വേദന ആ ‘അമ്മ വഹിക്കുകയാണ്. എന്റെ മകൾ എങ്ങനെയാകും എന്ന ഒരു വേദന. ഇത് ഒരു ഭാരമല്ല. പക്ഷെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ഒരു വലിയ ചിന്തയാണ്. അവരുടെ ഒരു തീരുമാനങ്ങളിലും നമ്മുടെ കണ്ണ് അവരുടെമേൽ ഉണ്ടായിരിക്കണം.എന്നാൽ അവർ ആത്രേയതികം ഇഷ്ടപെട്ടെന്നു വരത്തില്ല. എന്നാൽ എല്ലാ ദിവസവും അവരുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. അവരുടെ  തീരുമാനങ്ങളിലും നമ്മുടെ ഒരു നിർദ്ദേശം എപ്പോഴും ഉണ്ടായിരിക്കണം. അവർ തെറ്റിപോകുന്നില്ല എന്ന് എല്ലാ ദിവസവും ഉറപ്പുവരുത്തണം. കുഞ്ഞുങ്ങളെ വിശുദ്ധപ്രജയായിട്ടാണ് നമ്മൾ ദൈവത്തിന്റെ സന്നിധിയിൽ തിരിച്ചേല്പിക്കേണ്ടത്. അവർ പെൺകുഞ്ഞണെങ്കിൽ പുരുഷനെ ഏൽപ്പിക്കുന്നത് വരെ, ഒരു ആൺകുഞ്ഞണെങ്കിൽ നിത്യതയിൽ എത്തുന്നതുവരെ അവനെകുറിച്ചുള്ള ഒരു ബോധ്യം എപ്പോഴും നമ്മുടെ കൈയിൽ ഉണ്ടായിരിക്കണം.

നമ്മുടെ കുഞ്ഞുങ്ങളെ എപ്പോയും സൂഷിക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കാറുണ്ടല്ലോ അങ്ങനെ തീർച്ചയായും പ്രാർത്ഥിക്കണം. പക്ഷെ ഒരു ആപത്തു അനർത്ഥങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ടി മാത്രമല്ല, പാപത്തിന്റെ കെണിയിൽ അകപ്പെടാതെ സാത്താൻ കൊണ്ടുവരുന്ന വഞ്ചനയിൽ അകപെട്ടുപോകാതെ അവൻ കുഴിക്കുന്ന കുഴിയിൽ വീഴാതെയിരിക്കുവാൻ, ദുഷ്ടന്റെ കൈയിൽ അകപ്പെടാതിരിക്കാൻ എപ്പോഴും നമ്മൾ അവർക്കുവേണ്ടി ജാഗരിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യണം.
അടുത്ത ഭാഗമാണ് വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കുമെന്നുള്ളത്. തലമുറ തലമുറയായി നമുക്കു പകർന്നുകിട്ടിയ വിശ്വാസം നമ്മൾ നമ്മുടെ തലമുറയിലേക്കു, നമ്മുടെ കുഞ്ഞുങ്ങളെ മാത്രമാകണമെന്നില്ല നമ്മുടെ സഭയിലെ കുഞ്ഞുങ്ങളെ, നമ്മുടെ തലമുറയിലെ കുഞ്ഞുങ്ങളെ, നമ്മുടെ സമൂഹത്തിലെ കുഞ്ഞുങ്ങളെ ഇവരെയെല്ലാം സമയം കണ്ടെത്തി പറഞ്ഞുകൊടുക്കാനും,പകർന്നുകൊടുക്കാനും നമുക്ക് ഇടയാകണം. അഞ്ചോ ആറോ വയസ്സുവരെയുള്ളു പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളൊക്കെ നിൽക്കുകയുള്ളൂ. ഒരു ബോൾ എടുത്ത് എറിയുന്നതുപോലെയാണ് പറഞ്ഞുകൊടുക്കുക എന്നുപറയുന്നത്. എത്ര ശക്തമായി എത്ര ഊക്കോടെ ഭിത്തിയിലേക്കു അടിക്കുന്നു അത് തിരിച്ചുവന്നു നമ്മുടെ തലയിലേക്ക് തന്നെ തിരിച്ചടിക്കുന്നു. എന്നാൽ ഒരു ബോൾ എടുത്ത് താഴെ വയ്ക്കുകയാണെങ്കിൽ അത് അതുപോലെയിരിക്കും. അതുപോലെയാണ് കുഞ്ഞുങ്ങളെ വളർത്തുമ്പോൾ നമ്മൾ എത്ര പറഞ്ഞുകൊടുത്താലും ആ കുഞ്ഞുങ്ങൾ ഒരുപക്ഷെ നമ്മളെ തിരിച്ചടിക്കും. കൈകൊണ്ടല്ല വാക്കുകൊണ്ട്. ആദ്യം ‘അമ്മ ഒന്ന് നന്നാവണം എന്നിട്ട് നമ്മളെ നന്നാക്കാൻ വാ ആദ്യം നിങ്ങളൊന്നു ജീവിച്ചുകാണിക്ക് ഇങ്ങനോക്കെ പറയുന്ന കുഞ്ഞുങ്ങൾ ഉണ്ട്. അത് തിരിച്ചുപറയുന്ന പറയുന്ന പ്രായമാണെന്നു പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല. അവരിലൂടെ നമ്മൾ ഒത്തിരി കാര്യങ്ങൾ പഠിക്കണം.അവർ പറയുന്ന കാര്യങ്ങൾ നമ്മളും കേൾക്കണം. നമ്മുടെ ജീവിതത്തിൽ അവർ ഒരു കറക്ട് മെഡിസിനായിട്ട് തന്നെയിരിക്കട്ടെ.എന്നിട്ട് നമ്മൾ നമ്മളെത്തന്നെ ചിന്തിച്ചിട്ട് ദൈവസന്നിധിയിൽ നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു അവരിലൂടെ നമ്മളും ദൈവത്തെ കാണുവാൻ ഇടയാകണം. അന്വന്യം കീഴ്പെടാനും,അന്വന്യം വിനയപെടാനും, അന്വന്യം സ്നേഹിക്കാനും, നമ്മുടെ കുടുംബത്തിന്റെ ഒത്തൊരുമയിൽ ഉണ്ടാവണം. സണ്ടേസ്കൂൾ ടീച്ചറിൽ നിന്നോ പാസ്റ്ററിൽ നിന്നോ മാത്രം പഠിച്ചു കേട്ട് രക്ഷിക്കപെടാൻ കാത്തുനിൽക്കാതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശുക്രിസ്തുവിനെ പറഞ്ഞുകൊടുക്കാനും നമ്മുടെ കുടുംബപ്രാർത്ഥനയിൽ യേശുക്രിസ്തുവിനെ അവരിലേക്ക്‌ സ്വാധീനിക്കപെടുവാനും അവർ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചെന്നും ദൈവവത്തിൽ മാത്രം ദൈവവചന പ്രകാരമായുള്ള ജീവിതമാണ് നയിക്കുന്നതെന്ന് എല്ലാ ദിവസവും വീണ്ടും വീണ്ടും ഉറപ്പുവരുത്തുക.

ഒരു സ്ത്രീയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് അവളുടെ ജീവിതത്തിലെ വിശുദ്ധി. അന്യപുരുഷന്മാരുമായുള്ള ചാറ്റിങ്ങും,ഇടപെടലും ഒന്നുമില്ലാതെ കുഞ്ഞുങ്ങളുടെ മുന്നിൽ വിശുദ്ധിയോടെ ജീവിക്കുകയാണെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ സ്നേഹവും, യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസവും, യേശുക്രിസ്തുവിലുള്ള വിശുദ്ധിയും ആ കുഞ്ഞുങ്ങളിലേക്ക് സ്വാധീനിക്കാൻ പറ്റും. അതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ വിശേഷത. അതാണ് ഒരു സ്ത്രീയെ സ്ത്രീയായിട്ടു മഹ്വത്തീകരിക്കുന്നത്. നമുക്ക് ഈ ദിവസങ്ങളിൽ അതിനുവേണ്ടി സമർപ്പിക്കാം.

– ജെസ്സി സാജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.