ചെറു ചിന്ത : സ്നേഹത്തിന്റെ ചിറകുകൾ | ആശിഷ് ജോസഫ്

പുറമെ – കാണ്മാൻ ഭംഗിയും, അകമേ – മൂടപ്പെട്ടു കിടക്കുന്നതും പക്ഷികളുടെ ചിറകിന്റെ പ്രത്യേകതയാണ് , മാത്രമല്ല തൂവലിന്റെ നടുഭാഗത്തുകൂടി കടന്നു പോകുന്ന കട്ടിയുള്ള ഭാഗം അതിനെ ബലമുള്ളതാക്കി തീർക്കുന്നു . “ചെറു പക്ഷി” ആ ചിറകിന്റെ ഉൾഭാഗത്തേക് കയറിയാൽ പിന്നെ കാണുന്നത് തള്ള പക്ഷിയുടെ ചിറകായിരിക്കും , മനോഹാരിത നിറഞ്ഞ ആ ചിറകുകളിലേക് നോക്കിയാലും അതിനുള്ളിൽ ഒരു കുഞ്ഞു പക്ഷി ഉള്ള കാര്യം അറിയുകേ ഇല്ല . കാരണം ചിറകുകൾ കൊണ്ട് അത് മൂടപ്പെടും , ഇനി അഥവാ കഴുകൻ കണ്ണുകൾ കുഞ്ഞു പക്ഷിയെ കണ്ടെത്തിയാലും ബലമുള്ള തൂവലുകൾ വകഞ്ഞു മാറ്റി കുഞ്ഞുപക്ഷിയെ പുറത്തെടുക്കാൻ തുനിയുന്നത് ആയാസകരമാണ്. കുഞ്ഞു പക്ഷിക് ഏതു സമയത്തും ഓടി ചെല്ലാൻ കഴിയുന്ന ഇടമാണ് തള്ള പക്ഷിയുടെ ചിറക്. ഉപദ്രവത്തിൽ നിന്നുള്ള രക്ഷ മാത്രമല്ല , തള്ളപക്ഷിയുടെ ചൂടും അതിന്റെ സ്നേഹവും ലാളനയും ഒകെ ആ ചിറകിന്റെ അടിയിൽ നിന്നും കുഞ്ഞു പക്ഷിക് ലഭിക്കും.
ഇത് നമ്മുടെ ജീവിതത്തോട് ചേർത്ത് നിർത്തുമ്പോൾ ആണ് “തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറക്കും , അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും ” എന്ന വചനം അര്ഥവത്താകുന്നത് . യേശുവിന്റെ സ്നേഹത്തിന്റെ തൂവലുകൾ നമ്മെ മൂടപെടട്ടെ , ആ ചിറകുകൾ നമ്മെ മറയ്ക്കട്ടെ.

ആശിഷ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.