ഇന്നത്തെ ചിന്ത : പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളയുന്നവർ | ജെ.പി വെണ്ണിക്കുളം
ന്യായശാസ്ത്രിമാരാണ് ന്യായപ്രമാണം പഠിപ്പിക്കുന്നത്. അവർ അതിന്റെ സൂക്ഷിപ്പുകാരും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടവരുമാണ്. തിരുവെഴുത്തുകളെ നേരാംവണ്ണം പഠിക്കാൻ അവർക്ക് മനസില്ലാഞ്ഞതിനാൽ മശിഹാ ആരെന്നു ഗ്രഹിക്കാനോ പഠിപ്പിക്കാനോ കഴിഞ്ഞില്ല. പഠിക്കാൻ താത്പര്യമുള്ളവരെ അവർ പഠിപ്പിച്ചില്ല എന്നു പറയുന്നതാകും ശരി. അവർ യേശുവിനെ കൈകൊണ്ടില്ല, മറ്റുള്ളവരെ അതിനു അനുവദിച്ചുമില്ല. സ്വന്തം മഹത്വം കാണിക്കുന്നതിനെക്കാൾ മറ്റൊന്നിനും താത്പര്യം കാണിക്കാതെയിരുന്ന ഇക്കൂട്ടർ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു. ഇന്നും ഇത്തരക്കാരെ നമുക്ക് ചുറ്റും കാണാം. സ്വയം നന്നാവുകയുമില്ല, മറ്റുള്ളവരെ അതിനു സമ്മതിക്കുകയുമില്ല!
വേദഭാഗം : ലൂക്കോസ് 11
ജെ.പി വെണ്ണിക്കുളം