ഇന്നത്തെ ചിന്ത : സത്യകൂടാരത്തിന്റെ ശുശ്രൂഷകനായ മഹാപുരോഹിതൻ |ജെ.പി വെണ്ണിക്കുളം
ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയാണ് എബ്രായർ എട്ടാം അധ്യായത്തിൽ കാണുന്നത്. ഇവിടെ പുരോഹിതന്റെ ശുശ്രൂഷയെക്കുറിച്ചു വായിക്കുന്നു. ലേവ്യപൗരോഹിത്യത്തിൽ ഉള്ളവയായിരുന്നു നിയമവും, വിശുദ്ധമന്ദിരവും യാഗവുമൊക്കെ. എന്നാൽ ഈ അധ്യായത്തിൽ പറയുന്ന സത്യകൂടാരം സമാഗമന കൂടാരമല്ല. ഇതു മനുഷ്യൻ സൃഷ്ടിച്ചതുമല്ല. ഇതിന്റെ സ്ഥാപകൻ ദൈവമാണ്. ആ സ്വർഗീയ കൂടാരത്തിന്റെ പുരോഹിതനാണ് ക്രിസ്തു. നിത്യമായ ആ വിശുദ്ധസ്ഥലം അദൃശ്യമാണ്. നമ്മുടെ മഹാപുരോഹിതനായ ക്രിസ്തു അവിടെ നമുക്കായി പിതാവിന്റെ സന്നിധിയിൽ വാദിക്കുന്നു. ലേവ്യ പുരോഹിതന്മാർ യാഗം അർപ്പിച്ചുകൊണ്ടേയിരുന്നപ്പോൾ ക്രിസ്തു ഒരിക്കലായി യാഗമായി. മാത്രമല്ല, അവർ യാഗം അർപ്പിക്കുവാനായി കൂടാരത്തിലേക്കു പ്രവേശിച്ചപ്പോൾ ക്രിസ്തു യാഗമായ ശേഷം സത്യകൂടാരത്തിൽ ശുശ്രൂഷിക്കുന്നു.
വേദഭാഗം : എബ്രായർ 8
ജെ പി വെണ്ണിക്കുളം