മധ്യപ്രദേശിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന പാസ്റ്ററുടെ കുടുംബത്തിനുനേരെ ആക്രമണം

റാന്നി : മധ്യപ്രദേശിൽ നിന്ന് വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുന്ന പാസ്റ്ററുടെ കുടുംബത്തിനുനേരെ ആക്രമണം. റാന്നി അങ്ങാടി പഞ്ചായത്തിലെ ചിറക്കൽപടി കുന്നുംപുറത്ത് പാസ്റ്റർ കെ.ജെ ജോസഫിന്റെ വീടിനു നേർക്കാണ് ഞാറാഴ്ച പുലർച്ചെ 2 മണിക്ക് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ മിനിക്ക് പരുക്കേറ്റു. സംഭവുമായി ബന്ധപെട്ടു ഈട്ടിച്ചൂട് ചിറക്കൽപടി പുല്ലരിക്കാലയിൽ ഫെബിൻ ജോർജിനെ(20) പോലീസ് അറസ്റ്റ് ചെയ്തു.
ഹൃദയരോഗിയായ ജോസഫ് തന്റെ ഭാര്യയോടും ഇളയ മകൻ എബിളിനോടൊപ്പം മൂത്തമകൻ മത്തായി ജോസഫ് നഴ്‌സായി ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് ചികിത്സക്കായി പോയതായിരുന്നു. അപ്പോഴാണ് ലോക് ഡൌൺ ഉണ്ടാകുകയും അവിടെ തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിപോകുകയും ചെയ്തത്.

ഇൻഡോറിലുള്ള മലയാളി സമാജം ക്രമീകരിച്ച വാഹനത്തിൽ ശനിയാഴ്ച 25 പേരടങ്ങുന്ന സംഘം ചെങ്ങനാശേരിയിൽ എത്തുകയും, അവിടെ നിന്നും അങ്ങാടി പഞ്ചായത്തു അയച്ച ആംബുലൻസിൽ രാത്രി 10 മണിക് തങ്ങളുടെ ഭവനത്തിൽ രാത്രി എത്തി വിശ്രമിക്കുമ്പോഴാണ് ഈ ആക്രമണം ഉണ്ടാകുന്നത്. മുന്നിലെ രണ്ടു ജനലുകളുടെ ചില്ലുകളും, ഓടുകളും പൊട്ടി. ജനലുകളുടെ തടി ഉരുപ്പടികൾ തകർത്തു കല്ലുകളും ചില്ലുകളും മുറിക്കുള്ളിലെ കട്ടിലിൽ വീണു. സംഭവം അറിഞ്ഞു രാത്രി തന്നെ പോലീസ് എത്തി.

-Advertisement-

You might also like
Comments
Loading...