ക്രൈസ്തവ എഴുത്തുപുര ഏഴാം വർഷത്തിലേക്ക്; എന്റെ അനുഭവത്തിൽ നിന്നും | ബിൻസൺ കെ. ബാബു

ക്രൈസ്തവ എഴുത്തുപുര എനിക്ക് ഇന്നൊരു വികാരമാണ് …. കാരണം എന്നെ വളർത്തിയ, എനിക്ക് ആവശ്യമായ പ്രോത്സാഹനം നൽകി തന്ന ഒരു മാധ്യമമാണ് ക്രൈസ്തവ എഴുത്തുപുര. ഇന്ന് ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇന്നത്തെ മാധ്യമ രംഗത്ത് അത്ഭുതമായ മാറ്റങ്ങൾ സൃഷ്‌ടിച്ച ക്രൈസ്തവ എഴുത്തുപുരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കഴിവില്ലാത്തവരെ ഉയർത്തികൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിക്കുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്കു കഴിഞ്ഞു എന്നുള്ളത് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും. ഇന്നത്തെ പല പുതുമുഖ എഴുത്തുകാരെയും പരിചയപെടുത്തുവാൻ കഴിയുമ്പോൾ അവർക്ക് ഇനിയും എഴുതുവാനുള്ള ഉത്സാഹവും എഴുതുന്നവർക്കു ഉണ്ടാകുന്നു. എന്നെപ്പോലുള്ള അനേകം എഴുതുവാൻ താത്പര്യമുള്ളവരെ മുന്നോട്ട് കൊണ്ടുവരാൻ കാണിക്കുന്ന ആ വലിയ ദൗത്യമാണ് ക്രൈസ്തവ എഴുത്തുപുര എന്ന ഈ വലിയ മാധ്യമം വിജയകരമായ ഏഴാം വർഷത്തിലേക്കു പ്രവേശിപ്പിക്കാൻ ഇടയായത്.

ഒരാൾ ഏതെങ്കിലും ഒരു കാര്യം ചെയ്താൽ( പോരായ്മകൾ കാണാം) അതിനെ ആരും കാണുവാനും, ഒരു നല്ല വാക്ക് കൊടുക്കാൻ മനസ്സ് കാണിക്കാതെ വരുമ്പോൾ ആ വ്യക്തിക്ക് ഉണ്ടാകുന്ന ഒരു മനോവിഷമം താങ്ങാൻ പറ്റാത്തതാണ്. ഇവിടെയാണ് ഒരു മാധ്യമത്തിന്റെ യഥാർഥ ദൗത്യം തിരിച്ചറിയുന്നത്. സമൂഹത്തിൽ വിലയില്ലാത്തവരെ കണ്ടു അവരുടെ താലന്തുകളെ വളർത്തികൊണ്ടുവരുവാൻ ക്രൈസ്തവ എഴുത്തുപുര നൽകുന്ന പ്രോത്സാഹനം ചെറുതല്ല എന്ന് എന്‍റെ അനുഭവത്തില്‍ നിന്നും പറയുവാന്‍ കഴിയും. മുഖ്യധാരാ മാധ്യമങ്ങൾ അറിയപെടുന്നവരെ മാത്രം പിന്നെയും ഉയർത്തികൊണ്ടുവരുമ്പോൾ എല്ലാവർക്കും തുല്യസ്ഥാനം കൊടുത്തു മുന്നോട്ടുകൊണ്ടുവരുവാൻ ക്രൈസ്തവ എഴുത്തുപുര ശ്രദ്ധിക്കുന്നുണ്ട്. ഇനിയും അനേക പുതിയ പടവുകൾ കയറുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പത്ര മാധ്യമ രംഗത്ത് എനിക്ക് പ്രവർത്തിക്കാൻ കഴിയുമ്പോൾ അതിൽ നിന്നും മനസിലാക്കുവാൻ കഴിയുന്നതും ക്രൈസ്തവ എഴുത്തുപുരയുടെ മാധ്യമ നയമാണ്. ക്രൈസ്തവ സഭാ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കുവാൻ സാധിക്കുന്നതും, നവീന ആശയങ്ങൾ അവലംബിക്കുന്നതും ക്രൈസ്തവ എഴുത്തുപുരയെ വ്യത്യസ്തമാക്കുന്നു.
എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുവാൻ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞു എന്ന് എനിക്ക് എപ്പോയും എവിടെയും പറയുവാൻ കഴിയും. ഇന്ന് ഞാൻ ഇതിൽ പ്രവർത്തിക്കുമ്പോൾ എനിക്ക് ഉറപ്പായും പറയാൻ പറ്റും ക്രൈസ്തവ എഴുത്തുപുര എനിക്ക് ആവേശമാണ്. എന്നും എന്നും അനുഗ്രഹമായിരിക്കട്ടെ….മറ്റുള്ളവയിൽ നിന്ന് ഇനിയും വ്യത്യസ്തമായി മാറട്ടെ..

ബിൻസൺ കെ.ബാബു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading