കവിത: ലോക്ക്ഡൗൺ ടൈം | അന്ന ഷിബി തോമസ്, ബീഹാർ

ലോക്ക്ഡൗൺ എന്നാൽ അടച്ചിടലാണ-
ന്നാരോ പറഞ്ഞതു കേട്ടു ഞാൻ
എന്നാൽ ഇതൊരു ലോക്ക് അപ്പ് പോലെ
തോന്നുന്നു ഹാ ! ബഹു കഷ്ടം
നമ്മുടെ പിതാക്കൾ പലരും ഇതുപോലൊത്തിരി
ലോക്ക്ഡൗൺ കണ്ടവരാ …

നമുക്കു തിരയാം വചനത്തിൻ മുത്തുകൾ
അതിൽ കണ്ടെത്തിടാം ലോക്ക്ഡൗൺ ടൈം
ആഹാ നീണ്ട നിരതന്നെ കാണുന്നു.
ബൈബിളിൽ ലോക്ക്ഡൌൺ നേരിട്ടവരെ
നോഹയും യോസഫ്ഉം ഇസ്രായേൽ മക്കളും
ദാവീദും ഈയ്യോബും ദാനിയേലും
പൗലോസും ശീലാസും പത്രോസും
അതിൽ ഉൾപ്പെടുന്നു
അവരെ ഓർക്കാം അനുസരിച്ചീടാം
മറികടന്നീടാം ഈ കോവിഡിനെ

ചാറ്റിങ്ങും പ്ലേയിങ്ങും ചലഞ്ചിങ്ങും ഗെയിമിങ്ങും
മാറ്റിടാം ഇനി നിർത്തിടാം
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ
ഉരുവിടാം ദൈവ വചനം നാം
തകർക്കാം ശത്രുവിൻ പദ്ധതികൾ ഒന്നായി
ഒരുങ്ങീടാം പ്രിയനായ് ഈ നാളുകളിൽ
കോവിഡ് കാലം ഓർപ്പിക്കുന്നു കർത്തൻറെ കാഹളം ഊതാറായി
മറക്കാതെ ഓർക്കുക കൈകൾ കഴുകേണം
അകലം പാലിക്കേണം ഇപ്പോൾ നമ്മൾ
എന്നാൽ അതിലുപരി ഹൃദയം ശുദ്ധി ചെയ്യേണം
നമ്മുടെ നാഥൻ വാതിൽക്കലായ് !

അന്ന ഷിബി തോമസ്, ബീഹാർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.