ഇന്നത്തെ ചിന്ത : ഞങ്ങൾ അധൈര്യപ്പെടുന്നില്ല |ജെ.പി വെണ്ണിക്കുളം

പൗലോസിന്റെ ധീരമായ തീരുമാനങ്ങളെ തന്റെ ലേഖനങ്ങളിലൂടെ നമുക്ക് കാണാൻ കഴിയും. ദൈനംദിന ജീവിതത്തിൽ പുതുക്കം പ്രാപിക്കുന്നതിനെക്കുറിച്ചു 2 കൊരിന്ത്യ ലേഖനത്തിൽ താൻ പറയുമ്പോൾ പുറമേയുള്ളതിനെക്കാൾ അകമേയുള്ളതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മനസിലാക്കാം. പുറമേയുള്ളവൻ നശിക്കുന്നതാണെങ്കിലും അകമേയുള്ളവൻ മരിക്കുന്നില്ല. നൊടി നേരത്തെക്കുള്ള കഷ്ടങ്ങളെക്കാൾ നിത്യതയെക്കുറിച്ചുള്ള ദർശനം പ്രാപിച്ചവന് ഒന്നിനാലും ഭാരപ്പെടേണ്ടതില്ല. ഏതു പ്രതികൂലത്തെയും അനുകൂലമാക്കാൻ ദൈവത്തിനു കഴിയുമല്ലോ. വെളിപ്പെടാൻ പോകുന്ന തേജസിനെക്കുറിച്ചായിരുന്നു എപ്പോഴും തന്റെ ചിന്ത.

വേദഭാഗം: 2 കൊരിന്ത്യർ 4
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply