ഐപിസി നെടുങ്ങാടപ്പള്ളി ബേർശേബാ പി.വൈ.പി.എ ഫോക്കസ് എൻകൗണ്ടർ

നെടുങ്ങാടപ്പള്ളി: ലോക്ക് ഡൗൺ സമയത്തു യുവജനങ്ങളെ കോർത്തിണക്കി ഐ.പി.സി നെടുങ്ങാടപ്പള്ളി ബേർശേബാ പി.വൈ.പി.എ ഒരുക്കുന്ന ഫോക്കസ് മെയ് 27 ബുധൻ വൈകിട്ടു 7:30 മുതൽ 9 വരെ നടത്തപ്പെടുന്നു. അനുഗ്രഹീത വേദാദ്ധ്യാപകനും, കൗൺസിലറുമായ റവ.ഏബ്രഹാം സി. തോമസ് ബാംഗ്ലൂർ(സി.ജി.എൽ.ഡി അദ്ധ്യാപകൻ) ക്ലാസുകൾ നയിക്കും. ഇവാ. സാബു ചാരുമൂട് സംഗീത ആലാപനത്തിനു നേതൃത്വം വഹിക്കും. നവീന സാധ്യതയുള്ള ഈ തലമുറയിൽ ദൈവിക ഉദ്ദേശത്തിനു വിധേയരായി നിലപ്പാൻ ഒരു കൂട്ടം ചെറുപ്പക്കാരെ ഒരുക്കുക എന്നതാണ് ഈ യുവസംഗമത്തിന്റെ പ്രമേയം. സൂമിലൂടെയും, മിഡ്‌ഡിൽഈസ്റ്റു ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ്, ക്രിസ്ത്യൻ ലൈവ് എന്നി ചാനലിലൂടെയും തത്സമയം ഇ പ്രോഗ്രാം കാണാവുന്നതാണ്. പാസ്റ്റർ ഫെയ്ത് ബ്ലസൺ പള്ളിപ്പാട് ഈ യോഗത്തിനു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.