ഇന്നത്തെ ചിന്ത : പത്രോസിന്റെ അതിദുഃഖം ഗുണമായി | ജെ.പി വെണ്ണിക്കുളം
മത്തായി, മർക്കോസ്, ലൂക്കോസ് എന്നീ സുവിശേഷകന്മാർ വിട്ടുപോകാതെ എഴുതിയ ഒന്നാണ് പത്രോസ് അതിദുഖത്തോടെ കരയുന്നത്. തന്റെ വീഴ്ച ഭയാനകമായിരുന്നെങ്കിലും അനുതാപവും കരച്ചിലും അതി തീവ്രമായിരുന്നു. പത്രോസിന്റെ ജീവിതത്തിൽ പിന്നീട് കോഴി കൂവുന്നത് കേൾക്കുമ്പോഴൊക്കെയും താൻ മുട്ടിന്മേൽ നിന്നു കരയുമായിരുന്നു എന്നാണ് ഒരു ഭക്തൻ പറഞ്ഞിരിക്കുന്നത്. ഇന്നും പത്രോസിനെ പോലെ നാഥനെ തള്ളിപ്പറയുന്നവരും യൂദാസിനെപ്പോലെ കർത്താവിനെ വിൽക്കുന്നവരും കുറവല്ല. എന്നാൽ എവിടെ പശ്ചാത്താപമുണ്ടോ അവിടെ ഒരു മടങ്ങിവരവിന്റെ സാധ്യതയുണ്ട്. മൂന്നു പ്രാവശ്യം കർത്താവിനെ തള്ളിപ്പറഞ്ഞത് കൊണ്ടു മൂന്നും പ്രാവശ്യം തന്നെ സ്നേഹിക്കുന്നുവോ എന്നും യേശു ചോദിച്ചു (യോഹ. 21:15-17). അന്ന് അവൻ ഏറ്റുപറഞ്ഞതുകൊണ്ടു പിന്നീട് അവനതു ഗുണമായി. പിന്നീടുള്ള ചരിത്രം നാം പഠിക്കുമ്പോൾ കർത്താവിനോടുള്ള സ്നേഹം മുഖാന്തിരം അവനെ തലകീഴായി ക്രൂശിച്ചു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ധ്യാനം: മത്തായി 26
ജെ.പി വെണ്ണിക്കുളം


- Advertisement -