കോവിഡ് 19: സ്നേഹ സ്വാന്തനമായി ഏ. ജി. അടൂർ സെക്ഷന്റെ മൂന്നാം ഘട്ട സാമൂഹിക സേവനം

അടൂർ: ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്  അനുഭവിക്കുന്ന വിശ്വാസികൾക്ക് വീണ്ടും ആശ്വാസ കൈത്താങ്ങുമായി ഏ. ജി. അടൂർ സെക്ഷൻ രംഗത്ത്. ഇന്നത്തെ പ്രതിസന്ധിയിൽ ക്ലേശം അനുഭവിക്കുന്ന വിശ്വാസ സമൂഹത്തെ ചേർത്തു നിർത്തി, അവരുടെ കഷ്ടങ്ങളിൽ പങ്കാളിയായി അവരുടെ അടിയന്തര ആവശ്യങ്ങളിൽ കൈത്താങ്ങ് ആകുവാൻ കഴിഞ്ഞത് ആലയത്തിനു ള്ളിലെ ശുശ്രൂഷ പോലെതന്നെ അനുഗ്രഹം ആയിരുന്നുവെന്ന് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി.ജോർജ് പ്രസ്താവിച്ചു.

post watermark60x60

ലോക്ക് ഡൗൺ പ്രഖ്യാപിച്ചു 7 ആഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് വിശ്വാസികൾക്കായി സെക്ഷൻന്റെ സഹായംഎത്തിക്കുന്നത്. ഇതിനുമുമ്പ് രണ്ടുതവണ ധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തിരുന്നു. ഈ തവണ പലവ്യഞ്ജനവും പച്ചക്കറികളും അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്തത്. സഭാ ശുശ്രൂഷകൻമാർ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്.

നേരിട്ട് സെക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ട വിശ്വാസികൾക്കും കിറ്റുകൾ എത്തിച്ചു നൽകി.പറക്കോട് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി എസും, ബ്രദർ. ആന്റോ ബിജുവും പാസ്റ്റർ ജോസ്. ടി. ജോർജ്ജിനോടൊപ്പം വിതരണത്തിന് നേതൃത്വം നൽകി.സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ്, സെക്ഷൻ ട്രഷറർ സന്തോഷ് ജി. കമ്മിറ്റി അംഗങ്ങളായ എ. കെ.ജോൺ , പി. ഡി.ജോണിക്കുട്ടി തുടങ്ങിയവർ പ്രസ്തുത പ്രവർത്തനത്തെ വിവിധ സ്ഥലങ്ങളിൽ കോർഡിനേറ്റ് ചെയ്തു.

Download Our Android App | iOS App

-ADVERTISEMENT-

You might also like