ഭാവന: മിണ്ടാപ്രാണികളുടെ സഭാ യോഗം | സിഞ്ചു മാത്യു നിലമ്പൂർ

മാന്യമഹാ മിത്രങ്ങളെ മനുഷ്യരുടെ ഇടയിൽ ”കൊറോണ ” എന്ന ഒരു വൈറസ് ഇറങ്ങിയിട്ടുണ്ടെന്നും അതുമാത്രമല്ല നമ്മുടെ ചില കൂട്ടർക്കും ഇത് ബാധിക്കുന്നു ഉണ്ടെന്നും കേൾക്കുന്നു ആയതിനാൽ കാട്ടിലുള്ള എല്ലാ കൂട്ടുകാരും അടിയന്തരമായി ഒരു സഭായോഗം കൂടണമെന്നും തങ്ങളുടെ പാപങ്ങൾ ഏറ്റു പറയണമെന്നും കാട്ടിലെ രാജാവ് സിംഹ രാജാവ് അലറി വിളിച്ചു….. ഇത് കേട്ടവർ കേട്ടവർ ഓടിയെത്തി…. ആദ്യം എത്തിയ ” ആമ അച്ഛൻ “പായ വിരിച്ചു, പിന്നീട് എത്തിയ മുയലമ്മ ഡ്രം എടുത്ത് കൊട്ടാൻ തുടങ്ങി….. പിന്നീട് എത്തിയ കുയിലമ്മ ഉറക്കെ പാട്ട് പാടി, പാട്ട് കേട്ട് മയിലമ്മ നൃത്തം ചെയ്ത് ഓടി വന്നു….. കേട്ടവർ കേട്ടവർ ഓടി എത്തുകയും മുൻ സീറ്റിൽ തന്നെ കൊക്കും കുഞ്ഞുങ്ങളും ഇരുന്നു ….. പിന്നീട് കോഴി, താറാവ്, കാണ്ടാമൃഗം, മാൻ, അണ്ണാൻ, ഒട്ടകം തുടങ്ങി കാട്ടിലെ എല്ലാവരും ദൈവത്തെ പാടി സ്തുതിച്ചു …. സഭാ പാസ്റ്റർ സിംഹരാജാവ് എഴുന്നേറ്റ് എല്ലാവരോടുമായി സാക്ഷ്യം പറയാൻ അവസരം കൊടുത്തു…..
ആദ്യം എഴുന്നേറ്റ് പ്രാവും കുടുംബവും സാക്ഷ്യം പറഞ്ഞു
” കഴിഞ്ഞ നാൾ പ്രളയം വന്നപ്പോൾ പച്ച ഒലിവ് ഇലയാൽ സാക്ഷ്യം വഹിച്ചു കൂടാതെ ലോക രക്ഷകൻ്റെ സ്നാനത്തിന് സാക്ഷ്യം വഹിക്കാൻ ഇട വന്നു തുടർന്നും ഞങ്ങളുടെ നിലനിൽപ്പിനായി എല്ലാവരും പ്രാർത്ഥിക്കണം

തവളയമ്മയും കൂട്ടരും എഴുന്നേറ്റു കണ്ണീരോടെ സാക്ഷ്യം പറഞ്ഞു കൊട്ടാരത്തിൽ അനേകരെ ഞാൻ കണ്ണുനീർ കുടിപ്പിച്ചു എൻ്റെ ഭാഗത്ത് ഏതെങ്കിലും മനുഷ്യർക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് പറയുന്നത് കേട്ടപ്പോൾ അടുത്തിരുന്ന നായീച്ചയും, വെട്ടുകിളിയും, ”ഫറവോനു ഞാനിനി അടിമയല്ല എന്ന പാട്ടു പാടി ” ചാടിയെണീറ്റ് സാക്ഷ്യം പറഞ്ഞു ഞങ്ങളും മനുഷ്യരെ ഒത്തിരി കഷ്ടപ്പെടുത്തി ഞങ്ങളോടും ക്ഷമിക്കണം ഞങ്ങളുടെ നിലനിൽപ്പിനായി പ്രാർത്ഥിക്കണം പറഞ്ഞു.

അടുത്തിരുന്ന പുഴു ഇത് കേട്ടപ്പോൾ പ്രിയമുള്ളവരേ ഞാനും ഒരു തെറ്റു ചെയ്തു ഒരു ഭക്തൻ മരതണലിൽ ഇരുന്നപ്പോൾ ഞാൻ അതിനെ ഉണക്കി കളഞ്ഞു എന്നോടും ക്ഷമിക്കണം എൻ്റെ നിലനിൽപ്പിനായി പ്രാർത്ഥിക്കണം എന്നു പറഞ്ഞു.

ഇത് കേട്ട് സഹിക്കാനാവാതെ കോഴിയമ്മ നെഞ്ചു പൊട്ടിക്കരഞ്ഞു സാക്ഷൃം പറഞ്ഞു പ്രിയമുള്ളവരേ എൻ്റെ കൂകലിൽ ഒരുവൻ അരുമ നാഥനെ തള്ളി പറയുന്നതിന് അടയാളമാകേണ്ടി വന്നു…… എന്നോടും ക്ഷമിക്കണം എൻ്റെ നിലനിൽപ്പിനായി പ്രാർത്ഥിക്കണം

ഇത് കേട്ട മാത്രയിൽ മത്സ്യം അനുതപിച്ച് സാക്ഷ്യം പറഞ്ഞു ഞാൻ നല്ലൊരു ഇരയാണന്ന് കരുതി ഒരു മനുഷ്യനെ വിഴുങ്ങി …. പക്ഷേ എൻ്റെ വയറ്റിൽ അദ്ദേഹം ദഹിച്ചില്ല കാരണം എന്താണന്ന് ഞാൻ അറിയുന്നില്ല ,പിന്നീട് എനിക്ക് ഛർദ്ദി പിടിച്ചു അദ്ദേഹം എൻ്റെ വയറ്റിൽ നിന്ന് ഒരു വിധത്തിൽ പുറത്തേക്ക് ചാടി….. പിന്നീട് അറിഞ്ഞത് ഒരു ദൈവ ദാസനായിരുന്നു ….. എൻ്റെ ഭാഗത്ത് നിന്ന് ആ മനുഷ്യൻ വിഷമം വന്നെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞ് ഞാൻ സാക്ഷ്യത്തിൽ ഇരുന്നുകൊള്ളുന്നു ‘

ഇത് കേട്ട കാക്കച്ചി വിശന്നിരുന്ന ഒരു ഭക്തന് അപ്പം കൊണ്ട് കൊടുത്ത നന്മ പ്രവൃത്തികൾ പറഞ്ഞു കൊണ്ടും പ്രബോധിപ്പിച്ചും സാക്ഷ്യത്തിൽ നിന്ന് ഇരുന്നു.

ഇത് കേട്ട് തലകുനിച്ചിരുന്ന കഴുതയുടെ കുടു:ബം എഴുന്നേറ്റ് കരഞ്ഞുകൊണ്ട് സാക്ഷ്യം പറഞ്ഞു ആർക്കും വേണ്ടാതിരുന്ന ഞങ്ങൾക്ക് ലോകരക്ഷകനെ ചുമക്കാൻ ഒരു ഭാഗ്യം കിട്ടി കൂടാതെ കഴിഞ്ഞ കാത്തിരിപ്പു യോഗത്തിൽ പ്രവചനവരം പ്രാപിപ്പാൻ സാധിച്ചു തുടർന്നും ഞങ്ങളുടെ നിലനിൽപ്പിനായി എല്ലാവരും പ്രാർത്ഥിക്കണം.
ഇനി ആർക്കെങ്കിലും സാക്ഷ്യം ഉണ്ടോ എന്ന് സഭാ പാസ്റ്റർ സിംഹം ചോദിച്ചു എല്ലാവരും മൗനം

അങ്ങനെ സാക്ഷ്യം അവസാനിച്ച് സ്തോത്ര കാഴ്ച്ചകഴിഞ്ഞ് വചന ധ്യാനത്തിനായി സഭാ പാസ്റ്റർ സിംഹരാജാവ് എഴുന്നേറ്റു …..വചനം പറയാനായി തുടങ്ങി കൂട്ടത്തിൽ തൻ്റെ സാക്ഷ്യം പറഞ്ഞു പ്രിയരേ 3 നേരം പ്രാർത്ഥിക്കുന്ന ഒരു ഭക്തൻ ഞങ്ങടെ കൂട്ടത്തിൽ വീണു ഇരയാണന്ന് വിചാരിച്ചു പക്ഷേ ആ മനുഷ്യനെ തിന്നാൻ ദൈവം അനുവദിച്ചില്ല —- .. പ്രിയ കൂട്ടരെ പ്രാർത്ഥിക്കുന്ന ഒരു മനുഷ്യനെയും നിങ്ങൾ ദ്രോഹിക്കരുത് നമ്മുടെ പ്രാവിൻ്റെ സാക്ഷ്യം നിങ്ങൾ കേട്ടില്ലേ, കാക്കച്ചിയുടെ സാക്ഷ്യം കേട്ടില്ലേ….. അതുപോലെ വേണം നാം അനേകർക്ക് ആശ്വാസമായി തീരണം എന്ന് ഞാൻ പറഞ്ഞു കൊണ്ട് ഈ സാക്ഷ്യത്തിൽ നിന്നും വചനത്തിൽ നിന്ന് ഇരുന്നുകൊള്ളുന്നു …. അടുത്തതായി നിങ്ങൾ കൊണ്ടുവന്ന ഫലം ലേലം വിളിക്കുന്ന സമയം
സഭയിലെ സെക്രട്ടറി കൗശലക്കാരനായ പാമ്പ് മുൻപോട്ട് വന്നു തത്തമ്മ കൊണ്ട് വന്ന പഴങ്ങൾ ആദ്യം ലേലം വിളിക്കാൻ കൈയിലെടുത്തു ….. പഴങ്ങൾ കണ്ടപ്പോൾ പാമ്പിൻ്റെ ഹ്യദയം പൊട്ടി ——

എല്ലാത്തിനും കാരണം പാമ്പായ ഞാൻ ഈ ഭൂമിയിൽ നിഷ്കളങ്കരായ രണ്ട് മനുഷ്യരെ വഞ്ചിച്ചു ഒരു പഴത്തിൻ്റെ പേരിൽ :: അതു കൊണ്ടാണ് മനുഷ്യർ ഇന്നും തെറ്റ് ചെയ്യുന്നത് …. എന്നോട് അവർ ക്ഷമിക്കുമോ അറിയില്ല എങ്കിലും ഞാൻ പറയുവാണ് എൻ്റെ അനുഭവം നാം ആരെയും വഞ്ചിക്കരുത് അതിൻ്റെ തിക്തഫലം തലമുറകൾ അനുഭവിക്കും: —

അങ്ങനെ കാട്ടിലെ എല്ലാവരും തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞും, പാട്ടു പാടിയും ദൈവത്തെ സ്തുതിച്ചും സഭാ പാസ്റ്റർ സിംഹ രാജാവിൻ്റെ ആശീർവാദത്തോടെ പിരിഞ്ഞു ——

സിഞ്ചു മാത്യു നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.