ക്രൈസ്തവ എഴുത്തുപുര യു.എ.ഇ. ചാപ്റ്റർ ഒരുക്കുന്ന ഓൺലൈൻ ഭാവന മത്സരം
ദുബായ്: ക്രൈസ്തവ എഴുത്തുപുര യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ “കൊറോണകാലത്തെ ആത്മീയത” എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ഭാവന മത്സരം ആരംഭിക്കുന്നു.
കൊറോണകാല ഒഴിവ് സമയം ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു സമ്മാനം നേടാനും, സ്വന്തം കഴിവുകൾ മിനിക്കിയെടുക്കാനും, ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഒരപൂർവ്വ അവസരമായി ഇതിനെ വിനയോഗിക്കാം.
5 മിനിറ്റിൽ കവിയാത്ത ഭാവന മലയാളത്തിൽ വീഡിയോ ആക്കി പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ അടക്കം മെയ് 20 നകം ke.uaechapter@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
വിഡിയോകൾ ലഭിക്കുന്നതനുസരിച്ച് ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ പ്രക്ഷേപണം ചെയ്യുന്നതും, തിരഞ്ഞെടുക്കുന്ന വിജയിക്ക് ക്യാഷ് പ്രൈസ് നൽകുന്നതുമായിരിക്കും.
ഫിന്നി കാഞ്ഞങ്ങാട് (കേരള), പാസ്റ്റർ സൈമൺ ചാക്കോ (ദുബായ്) ഡോ സാബു പോൾ (സലാല) സണ്ണി തോമസ് (അബുദാബി), അഗ്നെസ് സാം (ആസ്സാം), ശേബ ഡാർവിൻ (കേരള) എന്നിവർ വിധി കർത്താക്കളായിരിക്കും.
പ്രായവ്യത്യാസമോ സഭാ വ്യത്യാസമില്ലാതെ സ്വദേശത്തും വിദേശത്തുമുള്ള എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.