ഇന്നത്തെ ചിന്ത : നമ്മുടെ വിശ്വാസം ഉറപ്പുള്ളതോ? | ജെ.പി വെണ്ണിക്കുളം

ഒരുവേളയ്ക്കു തന്റെ ഗൃഹവിചാരകനായ എല്യാസർ പിന്തുടർച്ചാവകാശി ആകുമോ എന്നുപോലും അബ്രഹാം ചിന്തിച്ചുപോയി. അപ്പോഴാണ് ദൈവപ്രത്യക്ഷത ഉണ്ടായതും തനിക്കു ഒരു മകൻ ലഭിക്കുമെന്നുമുള്ള ഉറപ്പു ലഭിച്ചതും.
സകല പ്രതീക്ഷകളും അസ്ഥാനത്തായപ്പോഴും ദൈവത്തിന്റെ സ്നേഹിതനായ അബ്രഹാം ആശയ്ക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. ഈ ജീവനുള്ള വിശ്വാസമാണ് ദൈവം അവനിൽ നീതിയായി കണക്കിട്ടത്. പ്രിയരേ, ദൈവമുമ്പാകെ നമ്മുടെ വിശ്വാസം എങ്ങനെയായിരിക്കുന്നു? കാണുന്നതിനെയാ കാണാത്തതിനെയാ നാം വിശ്വസിക്കുന്നത്‌? അല്പവിശ്വാസിയാകാതെ ഉറച്ച വിശ്വാസിയാകാൻ ശ്രമിക്ക.

ധ്യാനം: ഉത്പത്തി 15

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.