ലോക് ഡൗണിൽ വ്യത്യസ്തരായി ഐ.പി.സി ഹെബ്രോൻ പനംത്തോപ്പ് സഭ

പനംത്തോപ്പ്: പനംത്തോപ്പ് ഹെബ്രോൻ സഭ മാർച്ച് 28-ാം തീയതി മുതൽ ഏപ്രൽ 17 – വരെ 21 ദിവസം ഉപവാസ പ്രർത്ഥന നടത്തി. ഒരു ദിവസം രണ്ട് /മൂന്ന് കുടുംബങ്ങൾ വീതം അവരവരുടെ ഭവനങ്ങളിൽ തന്നെ, ദേശത്തിൻ്റെ വിടുതലിനായി ഉപവാസത്തിലും, പ്രാർത്ഥനയിലും പങ്ക് ചേർന്നു.

ഉപവാസ പ്രാർത്ഥനക്ക്
ശേഷം തുടർമാനം മൂന്ന് ദിവസം പത്തനംതിട്ട – കൊല്ലം ജില്ല അതിർത്തിയിൽ (ഏഴാം മൈൽ) കോവിഡ് പ്രതിരോധ ചുമതലയിലുള്ള ആരോഗ്യ പ്രവർത്തകർ, പോലീസ്, മറ്റു ഉദ്യോഗസ്ഥർ, വിദൂര വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ എന്നിവർക്ക് ഭക്ഷണം എത്തിച്ചു നല്കുകയും
കൂടാതെ സഭയുടെ നേത്യത്വത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സഭാ വിശ്വാസികൾ, പാസ്റ്റർമാർ, ചുറ്റുപാടുള്ള രോഗികൾ, വിധവമാർ, ഉൾപ്പെടെ വിവിധ തലങ്ങളിൽ ഉള്ളവർക്ക് ഫുഡ് കിറ്റ്കൾ വിതരണം ചെയ്തുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പ്രവർത്തനങ്ങൾക്ക് സഭ ശുശ്രൂഷകൻ
പാസ്റ്റർ സി.പി.മാത്യു വിനോട് ഒപ്പം
സെക്രട്ടറി, ഫിന്നി കടമ്പനാട്, ബിജു സമുവേൽ, ജി. കുഞ്ഞുമോൻ എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.