ഇന്നത്തെ ചിന്ത : അന്ത്യകാലത്തിലെ ദുർഘടസമയങ്ങൾ | ജെ.പി വെണ്ണിക്കുളം
അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്ന് പൗലോസ് പറഞ്ഞതു ഓർക്കുന്നുണ്ടല്ലോ(2 തിമൊ.3:1). അന്ന് ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഇവിടെ അക്കമിട്ടു പറയുന്നുണ്ട്. ലോകമനുഷ്യരെക്കാളും താഴ്ന്ന നിലവാരത്തിലേക്ക് വിശ്വാസ സമൂഹം മാറും എന്നു പറഞ്ഞത് എത്രയോ സത്യമാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചുവടെ:
1. സ്വസ്‌നേഹികൾ
2. ദ്രവ്യാഗ്രഹികൾ
3. വമ്പു പറയുന്നവർ
4. അഹങ്കാരികൾ
5. ദൂഷകന്മാർ
6.അമ്മയപ്പന്മാരെ അനുസരിക്കാത്തവർ
7. നന്ദികെട്ടവർ
8. അശുദ്ധർ
9. വാത്സല്യമില്ലാത്തവർ
10. ഇണങ്ങാത്തവർ
11. ഏഷണിക്കാർ
12. അജിതേന്ദ്രിയന്മാർ
13. ഉഗ്രന്മാർ
14.സൽഗുണ ദോഷികൾ
15. ദ്രോഹികൾ
16. ധാർഷ്ട്യക്കാർ
17. നിഗളികൾ
18.ദൈവപ്രിയമില്ലാത്തവർ
19. ഭോഗപ്രിയർ
20. ഭക്തിയുടെ വേഷം ധരിക്കുന്നവർ
21. വീടുകളിൽ നൂണ്‌കടക്കുന്നവർ
22. നാനാ മോഹങ്ങൾക്ക് അധീനർ
23.സത്യം പഠിച്ചിട്ടും പരിജ്ഞാനം പ്രാപിക്കാൻ മനസില്ലാത്തവർ
24. പെണ്ണുങ്ങളെ സ്വാധീനിക്കുന്നവർ
25. സത്യത്തോട് മറുത്തുനിൽക്കുന്നവർ
26. ദുർബുദ്ധിക്കാർ
27. വിശ്വാസം സംബന്ധിച്ച് കൊള്ളാത്തവർ
28. ദുഷ്ടമനുഷ്യർ
29. മായാവികൾ
30. വഞ്ചകർ
ഇങ്ങനെയുള്ളവരെ വിട്ടൊഴിയണം എന്നാണ് പൗലോസ് തിമൊഥെയോസിനോട് പറയുന്നത്. പ്രിയരെ, നോക്കുക ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല. ഈ വക ആളുകളെയെല്ലാം നമുക്ക് കാണാം. ഇവരാരും ദൈവത്തിനുള്ളവരല്ല.
ധ്യാനം: 2 തിമോത്തിയോസ് 3
ജെ.പി വെണ്ണിക്കുളം