ലേഖനം: “ജീവിതത്തിലെ നിശബ്ദതകൾ” | പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

ലോകം മുഴുവൻ രോഗ ഭീതിയിൽ നിശബ്ദരായി ഭവനങ്ങളിൽ കഴിയുമ്പോൾ ലോകത്തെ മാറ്റിമറിച്ച യേശു ക്രിസ്തുവിൻ്റെ ക്രൂശികരണ – മരണ – അടക്ക – പുനരുദ്ധനത്തിൻ്റെ ഓർമ പുതുക്കലായി ലോകം ഇന്ന്
വലിയ ശനിയാഴ്ച ആചരിക്കുന്നു. ചുരുക്കത്തിൽ നിശബ്ദതയുടെ ദിവസ൦… ക്രുശിനു൦ ഉയിർപ്പിനും ഇടയില്‍ ഒരു ദിവസം;
എങ്ങും നിശബ്ദത! ക്രിസ്തുവിൻ്റെ ശരീരം അരിമഥ്യക്കാരൻ യോസേഫിൻ്റെ പറമ്പിലെ കല്ലറയിൽ അടക്കപ്പെട്ടിരിക്കുന്നു. മുദ്രവച്ച കല്ലറക്കു ചുറ്റും പടയാളികൾ കാവൽ ചെയ്യുന്നു. യേശുവിനെ അനുഗമിച്ചിരുന്ന ശിഷ്യൻമാർ അടക്കമുള്ളവർ ഭയചകിതരായിരിക്കുന്നു.എല്ലാവർക്കും കൂട്ട് നിശബ്ദതയും, ഭയവും മാത്രം. അവർ ഭയപ്പെട്ടത് ജീവിതത്തിൽ സകലത്തിന്നും കൂടെയുണ്ടായിരുന്ന അരുമനാഥൻ ക്രൂശിക്കപ്പെട്ടുവെന്നതിനാൽ എന്നാൽ ഈ തലമുറയിൽ ഒരു കുഞ്ഞൻവൈറസ് മുഖാന്തിരം ഇന്ന് മാനവരാശി നിശബ്ദതയിലും ഭയത്തിലും പ്രതിസന്ധിയിലുമായിരിക്കുന്നു.

ദൈവപൈതലെ എപ്പോഴും നമ്മോട് ഭയപ്പെടെണ്ട എന്നരുൾചെയ്ത നാഥൻ നമ്മോടു കൂടെ നമ്മുക്ക്. ഈ നിശബ്ത പ്രാർത്ഥനയിൽ,വചന ധ്യാനത്തിൻ, ദൈവിക ബന്ധത്തിൽ ഒരുക്കപ്പെടുവാന്നുള്ളതാണ്. ക്രൂശികരണ ശേഷമുള്ള ലോക നിശബ്ദതയിലും മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുള്ള “യേശുക്രിസ്തു” ഒരിക്കലും നിശബ്ദനായിരുന്നില്ല.
‌ക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർപ്പിന് മുൻപ് വീണ്ടും ചില പൂർത്തികരണങ്ങൾ (1. പത്രൊസ്.3:18-22, എഫെസ്യർ. 4:9, 10 ) ആത്മാവിൽ അവൻ പാതാളത്തിലേക്ക് ഇറങ്ങി. നോഹയുടെ കാലത്ത് അനുസരിക്കാത്ത തടവിലായിരുന്ന ആത്മാക്കളോടു൦ പ്രസ൦ഗിച്ചു.
‌‌പ്രിയരെ, ഈ ദിവസം നിശബ്ദതയുടെതാവാം.എങ്കിലും ഇന്നു കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. സകലത്തെയും തൻ്റെ കാൽക്കീഴാക്കിയ കർത്താവ് ഈ പ്രതിസന്ധിയിലും വീടുവിക്കാൻ ശക്തൻ. ചില നിശബ്ദതകൾ നല്ലതാണ്. നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് സകലവും നൻമക്കായ് തീരും. ഈ സമയവും കടന്നു പോകും. നമ്മൾ അതിജീവിക്കും

ഈ ദിനങ്ങൾ നിശബ്ദവും ഭയചകിതവു൦ ആവാം. ക്രൂശിൻ്റെ വേദന അനുഭിച്ചവർക്ക് ഒരിക്കലും പ്രത്യാശ നഷ്ടമാകില്ല. ഒന്നോർമ്മിപ്പിക്കട്ടെ അടുത്തദിനം ഉയിർപ്പിൻ്റെതാണ്, സന്തോഷത്തിൻ്റെതാണ്.‌ആപ്രത്യാശ നമ്മെനയിക്കട്ടെ ക്രൂശിലെ മഹൽ സ്നേഹമെ നയിച്ചാലും.
‌പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.