ഇന്നത്തെ ചിന്ത: ലോകത്തിന്റെ എതിർപ്പ് പ്രതീക്ഷിക്കുക | ജെ.പി വെണ്ണിക്കുളം
ക്രിസ്തുശിഷ്യന്മാർ ലൗകികരല്ലാത്തതുകൊണ്ടു ലോകം അവരെ പകയ്ക്കുമെന്നു കർത്താവ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിന്റെ താത്പര്യങ്ങൾക്കൊപ്പം പോകാത്തവരെ ലോകത്തിനു ഇഷ്ടമല്ല. ഈ ലോകം ക്രിസ്തുവിനെ വെറുക്കുകയും ക്രൂശിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ നമ്മോടു എത്രയധികം? ക്രിസ്തുവിന്റെ അനുയായികൾ അതിലും മെച്ചമായതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പരീക്ഷകൾ നേരിടുമ്പോൾ ലോകത്തിനു മുന്നിൽ തലകുനിക്കരുത്. അപ്പോൾ തന്നെ വാക്കിനാലോ ക്രിയയാലോ ആർക്കും ഇടർച്ചയുണ്ടാകാതെ നോക്കുകയും വേണം. ഞാൻ കൂടെയുണ്ട് എന്നരുളിചെയ്ത കർത്താവിങ്കലേക്ക് നമുക്ക് നോക്കാം. അവിടുന്നു നമ്മെ ലജ്ജിപ്പിക്കില്ല.
ധ്യാനം: യോഹന്നാൻ 15
ജെ.പി വെണ്ണിക്കുളം