ലേഖനം: അവൻ ഇവിടെ ഇല്ല | റെനി ബി.മാത്യു, അന്തിച്ചിറ

 

ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാൾ കല്ലറ ലക്ഷ്യമാക്കി പോകുന്ന ആ സ്ത്രീകൾക്ക് ഒരു കാര്യം ഉറപ്പാണ്, മൂന്ന് ദിവസങ്ങൾക്ക് മുൻപ് തങ്ങളെ വിട്ടു പിരിഞ്ഞ യേശു അരമദ്യകാരനായ ജോസഫിന്റെ കല്ലറയിൽ പ്രാണരഹിതനായി കിടക്കുകയാണെന്ന്, അവനും മറ്റുള്ളവരെ പോലെ മരിച്ചു, അതു മാത്രം അല്ല മൂന്നു ദിവസവും ആയിരിക്കുന്നു. മറ്റു മനുഷ്യരെ പോലെ അവന്റെ ശരീരത്തു നിന്നും അസഹനിയമായ ദുർഗന്ധം പുറപെടും, അതാണല്ലോ അവർ മറക്കാതെ എടുത്ത സുഗന്ധവസ്തു. അതു മാത്രം അല്ല അവരുടെ വിഷമം ഞങ്ങൾ അവിടെ ചെന്നാലും അവനെ കാണണം എങ്കിൽ കല്ലറയുടെ മൂടി ആരു മാറ്റും, ചിലപ്പോൾ ആ കല്ല് ഞങ്ങൾക്കും അവനും തമ്മിൽ ഒരു തടസം ആകുമോ? എങ്കിലും അവർ കല്ലറ ലക്ഷമാക്കി നടന്നു. അവിടെ എത്തിയ അവർ ആകെ അത്ഭുതപ്പെട്ടുപോയി പോയി, കാരണം അവരുടെ തടസം മാറിയിരിക്കുന്നു. ഇനി അവർക്കു പ്രയാസം കൂടാതെ തങ്ങളുടെ പ്രിയനേ കാണാം.

അവന്റെ ശവശരിരത്തിൽ തങ്ങൾ കൊണ്ടുവന്ന വസ്തുക്കൾ പുരട്ടും, അതു അവന്റ ശരീരത്തിൽ നിന്നും വരുന്ന ദുർഗന്ധം ഇല്ലാതക്കുക്കുകയും, ദീർഘകാലം ആ ശരിരം കാത്തു സൂക്ഷിച്ചുകൊള്ളും. എന്നാൽ ഒരു അത്ഭുതം കൂടി അവരെ അവിടെ കാത്തിരുന്നു, അവർ തിരക്കി വന്ന അവന്റ ശരിരം അവർക്കവിടെ കാണാൻ കഴിഞ്ഞില്ല. മറിച്ച്‌ ഒരു ദൂതനാണ് അവരെ അവിടെ കാത്തിരുന്നിരുന്നത്. അവന് അവരോട് പറയാനുള്ള കാര്യം ഇതായിരുന്നു, നിങ്ങൾ തിരഞ്ഞു വന്ന യേശു ഇവിടെ ഇല്ല, നിങ്ങൾ ജീവൻ ഉള്ളവനെ മരിച്ചവരുടെ ഇടയിൽ തിരയുനത് എന്ത്. അതു മാത്രം അല്ല അവൻ (യേശു ) ഇതിനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ എന്നു പറഞ്ഞു അതെ അവൻ പറഞ്ഞതാണ്(ലൂക്ക് 24:5-7), എന്നാലും അവർക്ക് വിശ്വാസിക്കുന്നതിലും അപ്പുറം ആയിരുന്നു അത്. ശെരിയാണ് അവർ അവനെ ഒത്തിരി സ്നേഹിച്ചിരുന്നു. എന്നാൽ അവനെ വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല. അവൻ ഇനി എന്നും ആ കല്ലറയിൽ ഉണ്ടകും എന്നു അവർ വിശ്വാസിച്ചു.

പലപ്പോഴും നമ്മളും അങ്ങനെയാണ് അവൻ ഇന്നും ആ കല്ലറയിൽ ഉണ്ട് എന്നു വിശ്വാസിക്കുന്നു, അതു കൊണ്ടു നാം ഇപ്പോഴും സുഗന്ധം വസ്തുകളുമായി കല്ലറകളിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. എന്നാൽ അവനെ കാണാൻ നമുക്ക് കഴിയുന്നില്ല കാരണം അവൻ, നമുക്ക് മുൻപേ അവിടെ നിന്നും പുറപ്പെട്ടുപോയി. കാരണം അവനെ എന്നേക്കുമായി കല്ലറയിൽ ഒതുക്കി വെക്കുവാൻ ആർക്കും കഴിയുകയില്ല എന്ന് നാം മറന്നു പോകുന്നു. മാർവ്വിൽ ചാരിയതും കൂടെ നടന്നതും ശരിയാണ് എങ്കിലും തിരിച്ചിൽ ഇപ്പോഴും കല്ലറയിൽ ആണ്. അവൻ അവിടെ ഇല്ല, അവർ കൈയിൽ കരുതിയ വസ്തുകൾ എന്തു ചെയ്തു എന്നു ബൈബിൾ പറയൂന്നില്ല. കല്ലറയിൽ ഉള്ള യേശുവിനെ പൂശുവാ നുള്ള വസ്തുക്കളുമായി ആണ് ഇന്നും നിങ്ങൾ ആ കല്ലറ ലക്ഷ്യമാക്കി നടക്കുന്നത് എങ്കിൽ ഒന്നും മാത്രമെ എനിക്ക് പറയാൻ ഉള്ളു അവൻ അവിടെ ഇല്ല എനിക്കു മാത്രം അല്ല ആ കല്ലറക്കും പറയാൻ ഉള്ളത് അതാണ് “He is not here”…പിന്നെ അവൻ എവിടെ ആണ്, അവൻ ജീവനോടെ നിങ്ങളുടെ കൂടെ ഉണ്ട്, അതെ പേടിച്ചു മറഞ്ഞിരുന്നവരുടെ നടുവിൽ ഇറങ്ങി വന്നു അവൻ നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു. അതെ അവൻ കല്ലറയിൽ അല്ല ജീവനോടെ നമ്മുടെ സമാധാനത്തിനായി കൂടെ ഉണ്ട്. കൽത്തളങ്ങളിലും കല്ലറയിലും അവൻ ഇല്ല.മറിച്ച്‌ ജീവനുള്ള ആത്മാക്കളുടെ നടുവിൽ അവൻ ഉണ്ട്.

റെനി ബി.മാത്യു, അന്തിച്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.