ഐ.പി.സി കേരള സ്റ്റേറ്റ് ഭക്ഷണകിറ്റുകൾ വിതരണം പുരോഗമിക്കുന്നു

കുമ്പനാട് : ആദ്യ കിറ്റുകൾ കോട്ടയം ജില്ലയിലെ: പാറത്തോട്, എരുമേലി, മുണ്ടക്കയം,മുണ്ടക്കയം നോർത്ത്, കാഞ്ഞിരപ്പള്ളി, വാഴൂർ, പൊൻകുന്നം, കാനം, തലയോലപ്പറമ്പ്, കുറവിലങ്ങാട് എന്നീ സെന്ററുകളിൽ വിതരണം നടന്നുവരികയാണ്.

post watermark60x60

കഞ്ഞിക്കുഴിയിലുള്ള Reach Express Super Market ൽ നിന്നാണ് കിറ്റുകൾ എത്തിക്കുന്നത്. അതാത് സെന്ററിലെ സെക്രട്ടറിമാർ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയുടെ കത്തുമായി ചെന്ന് കടയിൽ നിന്നും കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നു.

ഇടുക്കി, മലബാർ മേഖലകളിൽ ഈ രീതിയിൽ അല്ല വിതരണം, അതാത് സെന്ററുകളിലേക്ക് കിറ്റുകൾക്ക് ആവശ്യമായ പണം സ്റ്റേറ്റ് കൗൺസിൽ കുമ്പനാട് നിന്നും അയച്ചു കൊടുക്കും ഏറ്റവും അടുത്ത നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ നിന്നും സാധനങ്ങൾ കിറ്റുകൾ ആക്കി വാങ്ങി അതാത് സെന്ററുകളിൽ
വിതരണം ചെയ്യും.

Download Our Android App | iOS App

ഓരോ കിറ്റുകളിലും ഉള്ളടക്കം ചെയ്തിരിക്കുന്ന സാധനങ്ങൾ:

1, അരി bag 10 kg
2, പഞ്ചസാര 2 kg
3, ഗോതമ്പ് പൊടി 2 kg
4, കടല 1 kg
5, പരിപ്പ് 1 kg
6, വൻപയർ 1kg
7, തേയില 250g
8.കാപ്പിപൊടി 250g

ബ്രാന്റഡ് സാധനങ്ങൾ പാക്കറ്റുകളിൽ ആണ് വാങ്ങുന്നത്. ഈ വലിയ സംരംഭംത്തിൽ ഐപിസി കേരള സ്റ്റേറ്റിൽ സാമ്പത്തിക ശേഷിയുള്ള ദൈവദാസൻമാരും, വിശ്വാസികളും, പ്രാദേശിക സഭകളും സ്പോൺസർ ചെയ്ത് സഹകരിക്കണമെന്ന് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു.
“ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.” 2കൊരിന്ത്യർ 8:14.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെയും കൗൺസിലിന്റെയും ഒത്തൊരുമിച്ചുള്ള ഈ പ്രവർത്തനത്തിന് എല്ലാ ദൈവമക്കളുടെയും സഭകളുടെയും ഹൃദയംഗമായ സഹായ സഹകരണങ്ങൾ ആവശ്യപ്പെടുന്നുവെന്നും ഐപിസി കേരള സ്റ്റേറ്റിന് വേണ്ടി
പാസ്റ്റർ ഷിബു നെടുവേലിൽ, (സ്റ്റേറ്റ് സെക്രട്ടറി)അറിയിച്ചു.

സഹായങ്ങൾ അയക്കേണ്ടത്:

IPC Kerala state council
A/C Number. 13490200001343

IFC: FDRL0001349
FEDERAL BANK, KUMBANAD

-ADVERTISEMENT-

You might also like