ഖത്തറിൽ സെൻസസ് അന്തിമഘട്ടം 22 മുതൽ; ഓൺലൈൻ രെജിസ്ട്രേഷൻ മാർച്ച്‌ 15 നു മുൻപ് ചെയ്യാം

ദോഹ: പൊതു സെൻസസ് 2020 അന്തിമഘട്ടത്തിനു മാർച്ച്‌ 22 നു തുടക്കമാകും. വ്യക്തികൾക്കും കുടുംബങ്ങൾക്കുമായുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. ആസൂത്രണ കണക്കെടുപ്പ് അതോറിറ്റി ആണ് സെൻസസ് തയാറാകുന്നത്.

വീടുകളിൽ കണക്കെടുപ്പിനു ഫീൽഡ് ഗവേഷകർ എത്തിയിട്ടില്ലെങ്കിൽ കുടുംബങ്ങൾക് ഓൺലൈൻ വഴി വിവരങ്ങൾ നൽകാം. ഇതിനായി ആദ്യം http://www.psa.gov.qa/en/Pages/default.aspx വഴി രജിസ്റ്റർ ചെയ്യണം. മാർച്ച്‌ 15നകം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്കു മാർച്ച്‌ 22 നും ഏപ്രിൽ 10നും ഇടയിൽ വിവരങ്ങൾ ഓൺലൈനായി പൂരിപ്പിക്കാം.
15 നകം രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ ഡാറ്റാ പൂരിപ്പിക്കാൻ അവസരം ലഭിക്കു.

കൂടുതൽ വിവരങ്ങൾക്ക് അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. നമ്പർ: 8000800
കൂടാതെ www.psa.gov.qa സന്ദർശിച്ചാൽ പൂർണ്ണ വിവരങ്ങളും അറിയാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading