‘സ്നേഹത്തിന്റെ അപ്പോസ്തലൻ’ എന്നറിയപ്പെടുന്ന യോഹന്നാന്റെ ലേഖനത്തിൽ സ്നേഹം എന്ന വിഷയത്തെ വ്യത്യസ്തമായ രൂപത്തിൽ 43 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. സ്നേഹസ്വരൂപനായ ദൈവത്തെ യോഹന്നാൻ നന്നായി വരച്ചുകാണിച്ചിട്ടുണ്ട്. എല്ലാറ്റിന്റെയും മകുടമായ ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചതിലൂടെയാണ് മനുഷ്യവർഗ്ഗത്തോടുള്ള ദൈവസ്നേഹം പ്രകടമായത്. ഈ സ്നേഹത്തിനു തുല്യമായി മറ്റൊരു സ്നേഹവുമില്ല. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടുന്നു നമ്മെ സ്നേഹിച്ചതാണ്. അതുകൊണ്ടു നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
ധ്യാനം: 1 യോഹന്നാൻ 4
ജെ.പി വെണ്ണിക്കുളം