“വെളിപ്പാട് ഇല്ലാത്തിടത്തു ജനം മര്യാദ വിട്ടു നടക്കുന്നു” എന്നു നാം വായിച്ചിട്ടുണ്ടല്ലോ. ‘മര്യാദ വിട്ടു’ എന്നതിന്റെ എബ്രായവാക്കിന്റെ യഥാർത്ഥ അർത്ഥം ‘കെട്ടഴിഞ്ഞു നടക്കുന്നു’ എന്നാണ്. ഇതു അരാചകത്വമാണ്. പാപം മനുഷ്യന്റെ അടിസ്ഥാന പ്രശ്നമായിട്ടാണ് യോഹന്നാനും പറയുന്നത്. ഇന്ന് നിയമലംഘനം സാർവത്രികമാണ്. അതിന്റെ പ്രധാന കാരണം ദർശനമില്ലായ്മയാണ്. തങ്ങളെക്കുറിച്ചോ, തങ്ങൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ചോ അവമൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചോ ചിന്തയില്ലാതാകുന്നു. ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ കാഴ്ചപ്പാടിൽ നിന്നും മനുഷ്യൻ അകലുന്നു. ദർശനം നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം യാന്ത്രികമായിരിക്കും.ഒന്നോർക്കുക, ക്രിസ്തു ദൈവത്തിന്റെ പ്രതിമയും അവന്റെ തേജസിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും ആകുന്നു. ക്രിസ്തുവിനെ ദർശിച്ചവൻ നിശ്ചയമായും ദൈവത്തിന്റെ ദർശനം പ്രാപിച്ചവനായിത്തീരും.
ധ്യാനം: സദൃ 29
ജെ.പി വെണ്ണിക്കുളം