കൊറോണ: പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഐ.പി.സി കേരളാ സ്റ്റേറ്റ്

കുമ്പനാട്: ലോകരാജ്യങ്ങളിൽ ആകമാനം ബാധിച്ചു കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തും വൈറസ് ബാധയുടെ വ്യാപനത്തിൽ അതീവ ജാഗ്രത പുലർത്തിയിരിക്കുന്ന ഈ അവസരത്തിൽ പെന്തക്കോസ്തു വിശ്വാസ സമൂഹം ശക്തമായ പ്രാർത്ഥനക്കായി സമയങ്ങൾ വേർതിരിയ്ക്കണമെന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് ആഹ്വാനം ചെയ്തു.

പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ ഈ അടിയന്തിര അവസ്ഥയിൽ കേരള സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും പാലിയ്ക്കണമെന്നും കേരളത്തിലെ എല്ലാ ഐപിസി സഭകളും ശുശ്രുഷകരും വിശ്വാസികളും ജാഗരൂഗരായിരിയ്ക്കണമെന്നും വളരെ വിവേകത്തോട് പ്രവർത്തിക്കുകയും ചെയ്യണമെന്നും അറിയിച്ചു.

ലോക്കൽ സഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ സർക്കാർ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. വ്യക്തിപരമായ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വ്യക്തി ശുചിത്വം പാലിക്കുകയും സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
പ്രാർത്ഥനയോടും വിശ്വാസത്തോടും ഒപ്പം വിവേകപരമായി കാര്യങ്ങൾ ചെയ്യുവാനുള്ള ദൈവ കൃപയ്ക്കായ് പ്രാർത്ഥിയ്ക്കണമെന്നും ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഇൻ ചാർജ് പാസ്റ്റർ സി.സി ഏബ്രഹാം, സെക്രട്ടറി ഇൻ ചാർജ് പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ അഭ്യർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading