പ്രതിദിന ധ്യാന ചിന്തകൾ : സ്നേഹത്തിനു പരിമളമുണ്ട്‌

ജെ.പി വെണ്ണിക്കുളം

പ്രിയന് പറയാനുള്ളത് തന്റെ ആഗ്രഹവും പ്രശംസയുമാണ്. പ്രിയതമയെ കാന്ത എന്നും സഹോദരി എന്നും വിളിച്ചിരിക്കുന്നു. ഇവിടെ ഓരോ സുഗന്ധത്തിനും അതിന്റെതായ പ്രത്യേകതയുണ്ട്‌. ഉത്തമഗീതത്തിൽ സുഗന്ധ വ്യഞ്ജനങ്ങൾക്കു നിർണായകമായ സ്ഥാനമാണുള്ളത്. ജഡാമാംസി ഉത്തരേന്ത്യയിൽ കാണുന്ന ഒരുതരം ചെടിയാണ്‌. അതിൽ നിന്നു വിലയേറിയ സുഗന്ധതൈലം എടുക്കാറുണ്ട്. അറേബ്യയിൽ വളരുന്ന ഒരുതരം മുൾച്ചെടിയിൽ നിന്നും ഊറിവരുന്ന കറയാണ് മൂറ്, ഏൻഗദിയിലെ മയിലാഞ്ചി മുന്തിരിത്തോട്ടത്തിനരികെ വളർന്നിരുന്നു (1:12-14), കുങ്കുമം ഔഷധ ഗുണമുളളതാണ്. വയമ്പ്, അഭിഷേക തൈലം നിർമിക്കാൻ ഉപയോഗിക്കുന്ന പഞ്ചദ്രവ്യങ്ങളിൽ ഒന്നാണ്. ലവംഗം സുഗന്ധ ദ്രവ്യമായ കറുകപ്പട്ടയാണ്. അകിൽ ചന്ദനം പോലെയുള്ള മരമാണ്.

ധ്യാനം: ഉത്തമഗീതം 4

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply