പ്രതിദിന ധ്യാന ചിന്തകൾ : പിശാച് സിംഹമല്ല, സിംഹത്തെപ്പോലെ അഭിനയിക്കുന്നവനാണ്
ജെ പി വെണ്ണിക്കുളം
സാധാരണ സിംഹം ഇരപിടിക്കാൻ അതിന്റെ ഗുഹ വിട്ടു അധികം ദൂരം പോകാറില്ല. എന്നാൽ ആത്മീയ ജീവിതത്തിൽ പിശാച് ഭൂലോകം മുഴുവൻ സഞ്ചരിക്കുന്നവനാണ് (ഇയ്യോബ് 1:7, 2:2). സാധാരണ സിംഹം നേരിട്ടാണ് ഇരയെ പിടിക്കുന്നത് എന്നാൽ പിശാച് രഹസ്യമായും ഉപായത്തിലൂടെയും ഇരയെ വീഴ്ത്തുന്നു. ഈ ലോകത്തിലെ സിംഹം ദേഹത്തെ ഇരയാക്കുമ്പോൾ അലറുന്ന സിംഹത്തെപ്പോലെ വരുന്നവൻ ദേഹിയെയും ആത്മാവിനെയും നശിപ്പിക്കുന്നവനാണ്. ചില സമയങ്ങളിൽ അലറുന്ന സിംഹമായി അഭിനയിക്കും മറ്റുചിലപ്പോൾ വെളിച്ചദൂതന്റെ വേഷത്തിലും പ്രത്യക്ഷപ്പെടും (2 കൊരി. 11:14). ഇവിടെ ജാഗ്രത ആവശ്യം.
ധ്യാനം: 1 പത്രോസ് 5
ജെ പി വെണ്ണിക്കുളം