ഏ.ജി മലയാളം ഡിസ്ട്രിക്ട് കൺവൻഷനിൽ നോർത്തിന്ത്യൻ മിഷണറി സമ്മേളനം നടന്നു

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻന്റെ അഞ്ചാമത്തെ ദിനമായ ഇന്ന് രാവിലെ ഇവാഞ്ചലിസം, പ്രയർപാർണേഴ്‌സ്, ചാരിറ്റി ഡിപ്പാർട്ടമെന്റ്, കേരള മിഷൻ, എന്നിവക്കൊപ്പം നോർത്തിന്ത്യൻ മിഷൻ സമ്മേളനവും നടന്നു. പ്രതികൂലങ്ങളിലൂടെയുള്ള സുവിശേഷീകരണ പ്രവർത്തവും അതിലൂടെയുള്ള ആത്മീയ നേട്ടങ്ങളെ കുറിച്ചും സഭാസ്ഥാപനത്തെ പറ്റിയും വിവിധ ഡിപ്പാർട്ട്‌മെന്റ് ഭാരവാഹികൾ വിവരിച്ചു.

കേരള മിഷൻ ഡിപ്പാർട്ട്മെന്റ് പ്രവർത്തകരായ പാസറ്റർമാർ സജിമോൻ ബേബി, ചാർലസ് ഗുണശീലൻ, സാജൻ മാത്യു, സാം. യൂ, ബിനു. വി. എസ്., സഹോദരന്മാരായ ഫ്രാങ്കോ പോൾ, മാത്യു വർഗ്ഗീസ് എന്നിവരും മറ്റു ഡിപ്പാർട്ടുമെന്റ് ഭാരവാഹികളും പങ്കെടുത്തു.
ഡൽഹി, ഹരിയാന, ജാർഖണ്ഡ്, ഉത്തരഖണ്ഡ്, ഹിമാചൽ, യൂ. പി, പഞ്ചാബ്, ബീഹാർ, ഭോപ്പാൽ, എന്നീ സംസ്ഥാനങ്ങളിലെ മിഷനറിമാർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. നേപ്പാളിനോട് അടുത്തു കിടക്കുന്ന ജില്ലകളിൽ നിന്നുമുള്ള മിഷനറിമാരുടെ പ്രവർത്തന സാക്ഷ്യം ശ്രദ്ധേയമായി. ഇരുനൂറ്റി അറുപതോളം മിഷനറിമാർ വടക്കേ ഇന്ത്യൻ മിഷനറി മാരായി മലയാളം ഡിസ്ട്രിക്ടിനോട് ചേർന്ന് പ്രവർത്തിക്കുന്നു. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ നോർത്തിന്ത്യൻ മിഷൻ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ചെയർമാൻ ഏ. ജി. മലയയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ്, മിഷൻ ഡയറക്ടർ റവ. ടി. ജെ. സാമൂവലിനെ താൻ ചെയ്യുന്ന ശുശ്രൂകളെ എടുത്തുപറയുകയും, വടക്കേ ഇന്ത്യൻ ദർശനത്തെ അഭിനന്ദിക്കുകയും ചെയ്തു.

റവ. ജോർജ്ജ്. പി. ചാക്കോ (യൂ. എസ്. എ.), റവ. വിൽഫ്രഡ് (പ്ലാമൂട്), റവ. സന്തോഷ് ജോൺ, റവ. എം. ടി. സൈമൺ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ബെന്നി. പി. ചാക്കോ, പി. സി. അലക്സാണ്ടർ, സ്വാൻകുട്ടി എന്നിവർ റവ. ടി. ജെ. സാമൂവലിനൊപ്പം ഈ കമ്മറ്റിയിൽ പ്രവർത്തിക്കുന്നു.

മിഷണറിമാർക്കുള്ള ദർശനം സംബന്ധിച്ചും, ത്യാഗപൂർണമായ സമർപ്പണ ജീവിതത്തെ കുറിച്ചും റവ. ഐസക്ക് ചെറിയാൻ മുഖ്യ സന്ദേശത്തിൽ ചൂണ്ടി കാട്ടി. യേശു ദേശം ചുറ്റി നടന്ന് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു. നമ്മെയും ദൈവം ആക്കി വെച്ചിരിക്കുന്നതും, അയച്ചിരിക്കുന്നതും- ദൈവരാജ്യത്തെ സമൂഹത്തിൽ പ്രസംഗിച്ചു കൊയ്ത്തിനായി ഒരുക്കി എടുക്കുവാനും, സമൂഹത്തിനു വേണ്ട സാമൂഹിക പ്രതിബദ്ധത നിറവേറ്റുകയും, മാതൃകയോടും വിശുദ്ധിയോടും കർത്താവിനു വേണ്ടി നിലനിൽക്കണം എന്നും ഓർമ്മിപ്പിച്ചു.

ഉച്ചക്ക് 2. 30 മുതൽ ഓർഡിനേഷൻ സർവ്വീസ് നടന്നു. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്. ഐ. ഏ. ജി. ജനറൽ സെക്രട്ടറി റവ. കെ. ജെ. മാത്യു, മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ എന്നിവർ മുഖ്യ സന്ദേശം നൽകും. ഏ. ജി. ക്വയറിനൊപ്പം ഡോ. ബ്ലസ്സൻ മേമന ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.