ഭാവന: അവറാച്ചായന്റെ പുതുവർഷം

ദീന ജെയിംസ്, ആഗ്ര

പുതുവർഷം എത്തുന്നതിനു ഒരാഴ്ച മുൻപേ അവറാച്ചായൻ പുതുവർഷത്തെസ്വാഗതം ചെയ്യുവാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. പുതിയതീരുമാനങ്ങൾ,ചിലതിനോട് വിടപറയൽ…ഇങ്ങനെ പലതും അദേഹത്തിന്റെ പുതുവർഷലിസ്റ്റിൽ ഉണ്ടായിരുന്നു. എടുക്കുന്ന പലതീരുമാനങ്ങളും ഇതുവരെപൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല. ഈ വർഷംഅങ്ങനെയായിരിക്കില്ല,ഏതു പ്രതിസന്ധിവന്നാലും എടുത്ത തീരുമാനത്തിൽ നിന്നുംവ്യതിചലിക്കുകയില്ലെന്ന്‌ മനസ്സിലുറപ്പിച്ചു അച്ചായൻ.

അവറാചായനെപറ്റി പറയാൻ വിട്ടുപോയി… പാരമ്പര്യപെന്തക്കോസ്ത് കുടുംബത്തിലെ ഒരംഗമാണ് അച്ചായൻ. സഭയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.നീണ്ടവർഷങ്ങളായിസഭയുടെഎല്ലാകാര്യങ്ങൾക്കും മുൻപന്തിയിലുണ്ട് അച്ചായന്റെ കുടുബം.ദൈവം ദാനം കൊടുത്ത രണ്ടുമക്കളും വിദേശത്ത്.അച്ചായനും അമ്മാമയും കൊച്ചുമക്കളായ പീറ്ററും തിമോത്തിയും സന്തോഷത്തോടെ കഴിയുന്നു. അല്പം കർക്കശക്കാരനാണ് അച്ചായൻ. എന്നാലും പണത്തിന്റെ കാര്യത്തിൽ യാതൊരുവിട്ടുവീഴ്ചയ്ക്കും തയാറാകാത്ത വ്യക്തിത്വം ആണ്.

സഭാകാര്യങ്ങൾക്കൊക്കെ അച്ചായന്റെ തീരുമാനം ശരിയായാലും തെറ്റായാലും അതാണ് അന്തിമതീരുമാനം. മറ്റുവിശ്വാസികൾക്ക് യോജിപ്പില്ലഎന്നിരുന്നാലും താൻ പിടിച്ച മുയലിനു മൂന്നുകൊമ്പ് എന്ന നിലപാട് ആണ് പലപ്പോഴും. അനേകം ദൈവദാസന്മാർ കണ്ണുനീരോടെ സഭയിൽ നിന്നും പോയിട്ടുണ്ട് അച്ചായന്റെ തീരുമാനം കാരണം. അമ്മാമ്മയും മക്കളും, ഇപ്പൊ പിന്നെ കൊച്ചുമക്കളും അച്ചായനെഉപദേശിക്കാറുണ്ട്. അച്ചായനുണ്ടോ കേൾക്കാൻ… സഭാകണക്കുകളൊക്ക ഒരുവിധത്തിൽ ഒപ്പിച്ചെടുത്താണ്അച്ചായൻ വായിക്കുന്നത്. അമ്മാമ്മ എപ്പോഴും പറയും യൂദായുടെ മനസ്സാണ് അച്ചായനെന്നു. ഏതായാലും അച്ചായൻ തന്റെ തീരുമാനങ്ങൾ ഭാര്യയെയുംകൊച്ചുമക്കളെയും അറിയിച്ചു. പ്രധാന തീരുമാനങ്ങൾ ആയിരുന്നു സഭാകണക്കുകൾ കൃത്യമായി സൂക്ഷിക്കും, അതിൽ നിന്നും ഒരംശം പോലും എടുക്കുകയില്ല, പാസ്റ്റരുടെ സ്ഥലംമാറ്റത്തിൽ യാതൊരുതീരുമാനങ്ങളും കൈകൊള്ളൂകയില്ല. ദൈവം അയയ്ക്കുന്നവർ ദൈവം നിശ്ചയിച്ച സമയം വരെ ശുശ്രൂഷിക്കട്ടെ, അപ്രതീക്ഷിതമായി അത്ഭുതങ്ങൾ കേട്ട് അവർനിശ്ചലരായിഅല്പനിമിഷത്തെക്ക്‌. സാറാ ഉള്ളുകൊണ്ട്ചിരിച്ചപോലെ അമ്മാമ്മയും ചിരിച്ചു. കൊച്ചുമക്കളിലൊരാൾ പറഞ്ഞു :ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും ശീതവും ഉഷ്ണവും രാവും പകലും നിന്നുപോകയില്ല എന്ന് ദൈവം നോഹയോട് കല്പിച്ചതുപോലെ അപ്പച്ചനുള്ളകാലത്തോളം തീരുമാനങ്ങളും നിന്നുപോകയില്ല. അതുകേട്ട അച്ചായൻ പുറമേ ചിരിച്ചെങ്കിലും മനസ്സിൽ ഉറപ്പിച്ചു. പുതിയ വർഷം മുതൽ ഒരു പുതിയ വ്യക്തിയായി മാറണം.അമ്മാമ്മയും അച്ചായനെ ഉപദേശിക്കുവാൻ കിട്ടിയ സമയം പാഴാക്കിയില്ല. തീരുമാനം ഒക്കെ നല്ലത്. അതൊക്കെ അതുപോലെ പ്രവർത്തിയിലുംകൊണ്ടുവരണം. എത്ര നാളായി ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ സ്വഭാവം ഒന്നു മാറാൻ.മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു. യഹോവയോ ഹൃദയത്തെ നോക്കുന്നു.അമ്മാമ്മയുടെഉപദേശംകൂടിയായപ്പോൾ അച്ചായന്റെ തീരുമാത്തിനു ശക്തി കൂടി. അച്ചായൻ പറഞ്ഞു :നീ കണ്ടോടി സാറാമ്മേ, ഈ അവറാച്ചയനു ദൈവം ആയുസും ആരോഗ്യവും തന്നാൽ എടുത്ത തീരുമാനങ്ങൾ എല്ലാം അതുപോലെ പ്രവർത്തിയിൽ കൊണ്ടുവരും ഞാൻ. കൊച്ചുമകൻ തിമോത്തി പറഞ്ഞു ആ നല്ലദിനത്തിനായി കാത്തിരിക്കാംനമുക്ക്.അങ്ങനെഅമ്മാമ്മയുംകൊച്ചുമക്കളും അച്ചായന്റെ പുതിയ തീരുമാനങ്ങളുടെ പൂർത്തീകരണത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.