2019 അവസാനിക്കും മുൻപ് ചെയ്തു തീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകൾ

2019 അവസാനിക്കാറായി. ഡിസംബര്‍ 31നുമുമ്ബ് ചെയ്തുതീര്‍ക്കേണ്ട ചില സാമ്ബത്തിക ഇടപാടുകളുണ്ട്. അല്ലെങ്കില്‍ 2020ല്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും.
പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍
ഡിസംബര്‍ 31നകം ആധാറുമായി പെര്‍മനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനല്‍കിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബര്‍ 31നകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വൈകിയുള്ള ഐടിആര്‍ ഫയലിങ്
ആദായനികുതി ഫയല്‍ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു.
യഥാസമയം നിങ്ങള്‍ ഐടി ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 5000 രൂപ പിഴ നല്‍കി ഡിസംബര്‍ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബര്‍ 31ന് കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കേണ്ട പിഴ 10,000 രൂപയാണ്.
ചിപ് ഡെബിറ്റ് കാര്‍ഡ്
ഡിസംബര്‍ 31 കഴിഞ്ഞാല്‍ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. പിന്‍ അടിസ്ഥാനമാക്കിയുള്ള ചിപ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇപ്പോഴും പഴയ കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ കാര്‍ഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്.
മുന്‍കൂര്‍ നികുതി
2020-21 അസസ്‌മെന്റ് വര്‍ഷത്തെ മൂന്നാമത്തെ ഗഡു മുന്‍കൂര്‍ നികുതി(അഡ്വാന്‍സ് ടാക്‌സ്) അടയ്‌ക്കേണ്ട അവസാന തിയതി ഡിസംബര്‍ 15 ആയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബര്‍ 31ന് അവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.