വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്സ് എയർഇന്ത്യയുമായി ധാരണയിലായി

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ) പദ്ധതി നടത്തിപ്പിന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ധാരണാപത്രം ഒപ്പ് വച്ചു. വിദേശ രാജ്യങ്ങളിൽ മരണപ്പെടുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസ മേകുക എന്ന് ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ സൗജന്യമായി എത്തിക്കും.
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.
1800 425 3939, (ഇന്ത്യയിൽ നിന്നും)
00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനം).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.