ചെറു ചിന്ത: മരണമെന്ന അതിഥി | ദീന ജെയിംസ്, ആഗ്ര

ആരും ക്ഷണിക്കാതെ, സമയസന്ദർഭങ്ങൾ നോക്കാതെ,ജാതിമതവർഗ്ഗവ്യത്യാസമില്ലാതെ, പ്രായപരിധികണക്കിലെടുക്കാതെ ആരുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരുന്ന ഒരതിഥിയാണ് “മരണം”. ജനിച്ചാൽ മരിക്കേണം എന്നൊക്കെ പൊതുവേ പറയുമെങ്കിലും ഈ അതിഥിയെ സ്വാഗതം ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ആരുടേയും ക്ഷണത്തിനുവേണ്ടി കാത്തുനിൽക്കാതെ അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് മരണം എത്തുന്നു. അതുമാത്രമോ, ആരുടേയും സ്നേഹ സൽ ക്കാരങ്ങൾക്ക്കാത്തുനിൽക്കാതെ അവരുമായി അങ്ങ് പോകുകയും ചെയ്യും.

എത്ര പരിതാപകരവും വേദനജനകവുമായ അവസ്ഥ, ആ വിരുന്നുകാരൻ എത്തിക്കഴിഞ്ഞാൽ ജീവിതത്തിലെ സകലവും വിട്ടു ഉറ്റവരെയും ഉടയവരെയും വിട്ടു ആ അതിഥിയോടൊപ്പം പോകേണ്ടി വരിക.. ഒരു നിമിഷം ചിന്തിക്കൂ, എന്ത് വില മനുഷ്യന് ???മരണമെത്തിയാൽ ഒരു നിമിഷംകൊണ്ട് എല്ലാം തച്ചുടയുന്നു. എന്നിട്ടും ഭൂരിഭാഗം ആളുകളും ഞാൻ മരിക്കും എന്ന കാര്യം പാടേ മറന്നുപോകുന്നു എന്ന് തോന്നും അവരുടെ പ്രവർത്തികൾ കണ്ടാൽ… അഹോരാത്രം കഷ്ട്ടപെട്ടു, പലതും നേടിയെടുക്കുന്ന മനുഷ്യൻ…. എല്ലാം വിട്ടു നിർവികാരനായി മരണത്തിനു കീഴടങ്ങുന്നു. സഭാപ്രസംഗി പറയുന്നു: അത് മായയും വല്ലാത്ത വ്യാധിയും തന്നെ (സഭാ:6:2) നമ്മുടെ ധനവും പ്രശസ്തിയും കൊണ്ടൊക്കെ പലതും നേടിയെടുക്കാം, പലതും നമുക്ക് നേരിടാതെ പ്രതിരോധിക്കാം, എന്നാൽ മരണത്തിന്റെ കാര്യത്തിൽ മാത്രം നാം നിസ്സഹായകരായി മാറുന്നു. വിശുദ്ധവേദപുസ്തകം പറയുന്നു: ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക്‌ നിയമിച്ചിരിക്കയാൽ (എബ്ര:9:27)മരണം എന്നുള്ളത് ദൈവം നിയമിച്ചിരുന്നു, അതോടൊപ്പം മരണത്തിനപ്പുറം നിത്യതയും നിയമിച്ചിരിക്കുന്നു.

ഓരോ ക്രിസ്തുവിശ്വാസയുടെയും പ്രത്യാശയും അതത്രേ, മരണത്തിനപ്പുറം ഒരു നിത്യത… അവൻ മരണത്തെ ഭയപ്പെടുന്നില്ല. എന്നാൽ ആ അനന്തമായ നിത്യത പ്രാപിക്കുന്നത് ജീവിതകാലയളവിൽ നാം എങ്ങനെ ജീവിച്ചു എന്നതിൽ നിർഭരമായിരിക്കുന്നു. ആകയാൽ ജീവിക്കുന്ന നാളെല്ലാം ക്രിസ്തുവിനായി, ഒരു നല്ല ഭടനായിയുദ്ധസേവ ചെയ്യാം. കാരണം മരണം നിശ്ചയം… എവിടെ ?എപ്പോൾ ?എങ്ങനെ?എന്നുള്ളത് അറിയായ്കകൊണ്ട് അടുത്ത നിമിഷം ഞാൻ മരിച്ചാൽ… എന്ന ചിന്ത നമ്മിൽ ഉണ്ടായിരിക്കട്ടെ !!!

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.