പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത്‌ ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൺഡേസ്കൂൾ പരീക്ഷ നടത്തപ്പെട്ടു

ഷാജി ആലുവിള

പുനലൂർ: ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിച്ച അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ വാർഷിക പരീക്ഷയിൽ പതിനായിരം വിദ്യാർഥികൾ പരീക്ഷ എഴുതി. മൂന്നു മേഖലയിൽ നിന്നുള്ള-തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള അമ്പത്തി മൂന്നു സെക്ഷനിൽ നിന്നായി എണ്ണൂറ്റി ഇരുപതു സഭകളിലെ 99.9% സണ്ടേസ്കൂൾ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തു എന്ന് സണ്ടേസ്കൂൾ ഡയറക്റ്റർ സുനിൽ. പി. വർഗ്ഗീസ് അറിയിച്ചു. മലയാളം കൂടാതെ ഇംഗ്ലീഷ് ഭാഷയിലും ചോദ്യ പേപ്പർ തയ്യാറാക്കി ആവശ്യ വിദ്യർത്ഥികൾക്ക് വിതരണം ചെയ്യുന്നതിൽ സൺഡേ സ്കൂൾ ഡിപ്പാർട്ടുമെന്റ് ശ്രദ്ധിച്ചിരുന്നു.
ഡിപ്പാർട്ടമെന്റ് നിയോഗിച്ച പ്രത്യേക മൊബൈൽ സ്‌കോഡുകൾ പല പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തി യാതൊരു വിധ ക്രമക്കേടുകളും ഒരു കേന്ദ്രത്തിലും നടന്നില്ല എന്നു കേന്ദ്രത്തെ അറിയിച്ചു. സെക്ഷൻ കമ്മറ്റി നിയോഗിച്ച അധ്യാപകരെ പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷകരായി നിയമിച്ചിരുന്നു. അമ്പത്തി മൂന്നു സെക്ഷനിലെ സണ്ടേസ്കൂൾ കൺവീനർമാർ വഴി ഉത്തര പേപ്പറുകൾ ശേഖരിച്ച് പ്രത്യേകം മുദ്ര ചെയ്ത കവറുകളിൽ സണ്ടേസ്കൂൾ ഡയറക്ടറുടെ വസതിയിൽ നാളെ മുതൽ എത്തിക്കും. തുടർന്ന് ഡിസംബർ 28 ന് രാവിലെ 9 മണി മുതൽ ഡയറക്ടർ സുനിൽ. പി. വർഗ്ഗീസ്, സെക്രട്ടറി ബാബു ജോയി, ട്രഷർ ബിജു ഡാനിയേൽ എന്നിവരുടെ മേൽനോട്ടത്തിൽ സൺഡേസ്കൂൾ ഹെഡ്മാസ്റ്റർമാർ ഉൾപ്പടെ ഇരുനൂറു അധ്യാപകർ പരീക്ഷാ പേപ്പർ മൂല്യ നിർണ്ണയം നടത്തും. പരിശോധന കഴിയുന്നതനുസരിച്ചു അന്നുതന്നെ പരീക്ഷാഫലം പ്രസദ്ധീകരിക്കും എന്നും ഡയറക്ടർ കൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.