ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്‌റ്റ് വി.ബി.എസിന് നവിമുംബൈയിൽ തുടക്കമായി

നവിമുംബൈ: ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്‌റ്റ് കാമോത്തെയുടെ
ആഭിമുഖ്യത്തിൽ, സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക്
വേണ്ടി ഒക്ടോബർ 31മുതൽ നവംബർ 2 വരെ വി.ബി.എസ് കാമോത്തെയിലുള്ള സുഷമ പാട്ടീൽ ഹൈസ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു. വിവിധ പ്രായത്തിലുള്ള 150ഓളം കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പറേഷൻ ചൈൽഡ് ഏഷ്യ എന്ന ടീമാണ് പ്രോഗ്രാം നടത്തുന്നത്. മൾട്ടിമീഡിയ വി.ബി.എസ് എന്നതാണ് ഇതിന്റെ വിശേഷത.
കാമോത്തയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ സഭകളുടെയും കർത്തൃ ദാസൻമാരുടെയും സഹകരണം ഈ പ്രോഗ്രാമിന്റെ അനുഗ്രഹവും വിജയവുമാണ്.

-ADVERTISEMENT-

You might also like