കിഡ്സ്‌ ചർച്ചിന് തുടക്കമായി

നിലമ്പൂർ: കുട്ടികളെ ആത്മീയമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ സൺഡേസ്‌കൂൾ ഐ.പി.സി നിലമ്പൂർ ചക്കാലകുത്ത് ചർച്ചിൽ വെച്ച് ”കുട്ടികളുടെ ചർച്ച് ” ഇന്ന് വൈകുന്നേരം 4 മണി മുതൽ 5 :30 വരെ നടത്തപ്പെട്ടു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സൺഡേ സ്കൂൾ കുട്ടികളുടെ ഗാന ശുശ്രൂഷ, പ്രസംഗം, സങ്കീർത്തമന:പാഠം, തുടങ്ങിയ പ്രോഗ്രാമുകൾ നടത്തുകയും, തുടർന്ന് കുട്ടികൾക്ക് പ്രചോദനം നൽകുന്ന ക്രിസ്ത്യർ വീഡിയോ കാണിക്കുകയും ചെയ്തു. സിഞ്ചു മാത്യു നിലമ്പൂർ,പാസ്റ്റർ വി.ജെ മനോജ്, എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നുള്ള എല്ലാ മാസങ്ങളിലും വ്യത്യസ്തമായ ആശയത്തോടെ ഒരു ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 5 :30 വരെ  കിഡ്സ് ചർച്ച് നടത്തുമെന്ന് സൺഡേ സ്കൂൾ ഭാരവാഹികളായ പാസ്റ്റർ കെ.സി സ്കറിയ, പാസ്റ്റർ ബിനീഷ് ബേബി, പാസ്റ്റർ സാജു ആൻഡ്രൂസ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.