ബെരാഖാ ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ രണ്ടാം വാർഷിക കൺവൻഷൻ നാളെ

അബുദാബി: ബെരാഖാ ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസ് അബുദാബിയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഫാസ്റ്റിംഗ് പ്രയർ കൺവൻഷൻ നാളെ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മുസ്സഫ ബ്രെദ്രറൻ ചർച്ച്‌ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

ഈ മീറ്റിങ്ങിൽ കർത്താവിൽ പ്രസിദ്ധരായ ന്യു ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ ദൈവദാസൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയും, കിങ്‌സ് റിവൈവൽ ചർച് കോഴിക്കോടിന്റെ ദൈവദാസൻ പാസ്റ്റർ നോബിൾ പി. തോമസും വചനപ്രഘോഷണം നിർവ്വഹിക്കുകയും സിസ്റ്റർ പെർസിസ് ജോൺ, മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി എന്നിവർ ആരാധനയ്ക്കു നേതൃത്വം വഹിക്കുന്നതായിരിക്കും എന്ന് ബെരാഖാ ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസ് അബുദാബിയുടെ ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. ഈ സമ്മേളനത്തിന്റെ മീഡിയ പാർട്ണർ ആയി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading