ചെറുചിന്ത: എന്താണെന്നറിയില്ല, ഒരു സമാധാനവും ഇല്ല

പാസ്റ്റർ ജിബിൻ മാത്യു, ഉത്തരാഖണ്ഡ്

ജീവിതത്തിൽ ഒരിക്കലെങ്ങിലും, കേൾക്കുകയോ, ഒരുപക്ഷേ പറയുകയോ ചെയ്ത ഒരു വാചകമാണ് മുകളിൽ നാം കണ്ടത്. കാരണം അറിയാത്ത ഒരു സമാധാനകുറവ്‌. ആത്മീകഗോളത്തിൽ അധികമായി കണ്ടുവരുന്ന ഈ സമാധാനകുറവ്‌ ഒരു പരിതിവരെ കുറയ്ക്കാൻ, ഒരുപക്ഷേ പൂർണ്ണമായും എങ്ങനെ ഇല്ലാതാക്കുവാൻ കഴിയും?
യെശയ്യാവിന്റെ പുസ്തകം ഒൻപതിന്റെ ആറിൽ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെകുറിച്ച് പ്രവാചകന്മാരുടെ മൊഴിയിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക, “അവൻ സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും”
(Prince of Peace – NKJV).
എഫെസ്യർ 2 :14 ൽ പൗലോസ് യേശുവിനെ “അവൻ നമ്മുടെ സമാധാനം” (he himself is our peace) എന്ന് ഉറപ്പിച്ചു പറയുന്നു. അങ്ങനെയെങ്ങിൽ, ഈ യേശുവിനെ പിന്തുടരുന്ന നാം എങ്ങനെ സമാധാനം ഇല്ലാത്തവരായിതീർന്നു ?
“ഒടുവിൽ സഹോദരന്മാരെ, സത്യമായത് ഒക്കെയും ഘനമായതൊക്കെയും……… എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും” (ഫിലിപ്പിയർ 4: 8,9). പ്രിയരേ, നാം ചിന്തിക്കേണ്ടത് എന്താണെന്ന് തിരുവചനം നമ്മെ ഇവിടെ പഠിപ്പിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നു എങ്കിൽ, സമാധാനത്തിന്റെ ദൈവം നമ്മോടുകൂടെ ഇരിക്കും എന്ന ഉറച്ച വാഗ്ദത്തം, വചനത്തിലൂടെ നമുക്ക് നല്ൽകിയിരിക്കുന്നു.
കഷ്ടതയിലും ക്രിസ്തുവിന്റെ സമാധാനം നെഞ്ചിലേറ്റി വിശ്വാസജീവിതം നയിച്ച ഭക്തന്മാരുടെ തലമുറകളായ നാം ഇന്നു ചിന്തിക്കുന്നത് എന്തെല്ലാം എന്ന് ശോധനചെയ്യേണ്ടത് അനിവാര്യമാണ്. ഒരുപരിധിവരെ നമ്മുടെ ചിന്തകളാണ് നമ്മെ സമാധാനം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നയിക്കുന്നത്…

FRANK OUTLAW (Late President of the Bi-Lo Stores) പറഞ്ഞ ഒരു വാചകം വളരെ ശ്രദ്ധേയമാണ്, “Watch your thoughts, they become words;
watch your words, they become actions;
watch your actions, they become habits;
watch your habits, they become character;
watch your character, for it becomes your destiny.”

അതേ, നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതത്തെ അതിന്റെ ലക്ഷ്യത്തിലേക്ക്‌ എത്തിക്കുന്നത്. നല്ലത് മാത്രം ചിന്തിക്കുന്നു എങ്കിൽ, ഉയരത്തിലുള്ളത് മാത്രം ചിന്തിക്കുന്നു എങ്കിൽ, സമാധാനപ്രഭുവായ നമ്മുടെ കർത്താവ്‌ നമ്മോട്കൂടെ ഉണ്ടാകും നിശ്ചയം. ആകയാൽ നല്ലതുമാത്രം ചിന്തിക്കുവാൻ നമുക്ക് തയ്യാറാവാം. ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ !

പാസ്റ്റർ ജിബിൻ മാത്യു (ഉത്തരാഖണ്ഡ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.