കവിത: കരുതൽ

സുനില്‍ വര്‍ഗ്ഗിസ്, ബാംഗ്ലൂര്‍

ല്ലാം അറിയുന്ന ദൈവമല്ലേ

എന്നേ കരുതുന്ന നാഥനല്ലേ

ആഴത്തിൽ വീണു ഞാൻ കേണീടുമ്പോൾ

എന്നേ തങ്ങുന്ന സ്നേഹമല്ലേ

 

വേദന കൊണ്ട് ഞാൻ നീറീടുമ്പോൾ

ആരോരുമില്ലാതെ വിങ്ങീടുമ്പോൾ

ഏകനായി ഉഴറുന്ന എന്നേ കടന്നീ

മരുഭൂമി താണ്ടി നീ പോയീടുമോ

 

പാപത്തിൻ ശോധന എറീടുമ്പോൾ

കണ്ണീരു തൂകി ഞാൻ വന്നീടുമ്പോൾ

കാൽവരി മോളിലായി കാണും നാഥാ

എന്നേ തള്ളി നീ ശപിച്ചീടുമോ

 

ലൗകീക മോഹത്താൽ എരിഞ്ഞീടുമ്പോൾ

ആശ്രയം പോയി ഞാൻ പതറീടുമ്പോൾ

കടലിൻ മേൽ നടന്നവനാം യേശു നാഥാ

എന്റേ കരം നീ പിടിച്ചീടുമോ

-ADVERTISEMENT-

-ADVERTISEMENT-

You might also like