ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് പാവ്ഗഡ മിഷൻ സെന്ററിന്റേയും, ഏബനേസർ സഭാഹാളിന്റേയും ഉദ്ഘാടനം

അലക്‌സ് പൊൻവേലിൽ, ബെംഗളൂരു

ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കർണ്ണാടക സ്റ്റേറ്റ് പാവ്ഗഡ താലൂക്കിൽ സുലേനായ്ക്കനഹള്ളിയിലെ പുതിയ മിഷൻ സെന്ററിന്റേയും ഏബനേസർ സഭാഹാളിന്റെയും പ്രതിഷ്ഠാ ശുശ്രൂഷ ഈ വരുന്ന ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി 10 മണിക്ക് നടക്കുന്നതാണ്.

മുഖ്യാതിഥികളായി ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യൂ ഐ പി സി ബീഹാർ നോർത്തേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി. ടി. തോമസും , ഐ പി സി കർണ്ണാടക സ്റ്റേറ്റ് ട്രഷറർ പീ ഒ സാമുവൽ, ജൊയിന്റ സെക്രട്ടറി ജോയി പാപ്പച്ചൻ, മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ കെ വി ജോസ് എന്നിവരും പ്രസ്തുത മീറ്റിങിൽ സംബന്ധിക്കുന്ന താണ്.

കർണ്ണാടക സംസ്ഥാനത്തേ തുംകൂർ ജില്ലയിലെ പാവ്ഗഡ താലൂക്ക് 153 വില്ലേജുകളും ഒരു നഗരവുമുള്ള ഈ പ്രദേശം മലകളിൽ നിർമ്മിച്ചിരിക്കുന്ന കോട്ടകൾക്ക് പ്രശസ്തമാണ്, മാത്രമല്ല ലോകത്തിലേ ഏറ്റവും വലിയ സൗരോർജ പാർക്ക് സ്ഥിതിചെയ്യുന്നതും ഈ താലൂക്കിൽ ആണ്. ചിലവർഷങ്ങൾക്കു മുൻപ് ആത്മഭാരത്തോടും, ദർശനത്തോടും പാസ്റ്റർ സജീവ് ജോൺ ഈ ദേശങ്ങളിൽ കടന്നു ചെന്ന് ആരംഭം കുറിച്ച ഈ പ്രവർത്തനത്തേ ദൈവം വിശാലമാക്കുന്നു , തന്നോടൊപ്പം പാസ്റ്റർ ബി എച്ച് മാർക്കും ഈ പ്രവർത്തനത്തിൽ സഹായമായുണ്ട്, തുടർന്നും ദൈവജനം ഈ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.