അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും അപേക്ഷിക്കുന്നു

ഷാജി ആലുവിള

കൊട്ടാരക്കര സ്വദേശിയായ ഉത്തരേന്ത്യയിൽ കർത്തൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ റെജി എബ്രഹാമിനെ (45) ഡൽഹിയിലുള്ള പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രമേഹം കൂടിയിതിനെ തുടർന്ന് കാൽ മുറിച്ചു കളയണമെന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോൾ അവിടെ നിന്നും ഉത്തരേന്ത്യയിലെ ശസ്ത്രക്രിയ രംഗത്തെ പ്രമുഖനായ ഒരു ഡോക്ടറിന്റെ നിർദ്ദേശത്താൽ ഫരീദാബാദിലെ സെൻട്രൽ ക്യു.ആർ.ജി ആശുപത്രിയിൽ ഇപ്പോൾ ചിക്തസയിൽ ആയിരിക്കുന്നു. പ്രമേഹം ഇപ്പോൾ വൃക്കയെക്കൂടി ബാധിച്ചിരിക്കുന്ന, അദ്ദേഹത്തിന് ഡയാലിസിസ് കൂടി ആവശ്യമായിരിക്കുന്നു. ചിലദിവസങ്ങൾക്ക് മുൻമ്പ് അദ്ദേഹം ഞരമ്പ് സംബന്ധമായ രോഗമുണ്ടാകുകയും ഭാഗികമായി ശരീരത്തിന് തളർച്ച സംഭവിക്കുകയും ചെയ്തു .17. 09. 2019 ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. പക്ഷേ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് വളരെ കൂടിയതിനാൽ ഡയാലിസിസ് നടത്തേണ്ടി വന്നു. 19.09.2019 ന് ക്രിയാറ്റിന്റെ ലെവൽ 6.1, ശരീരത്തിലെ ഹീമോഗ്ലോബിൻ 7% ആയതിനാൽ ഒരു യൂണിറ്റ് രക്തംകൂടി നൽകി. എങ്കിലും 19.09.2019 ന് ഉച്ചകഴിഞ്ഞു ഓപ്പറേഷന് വിധേയനാക്കി.ഓപ്പറേഷന് ശേഷം ശരീരത്തിലെ രക്ത സമ്മർദ്ദം താഴ്ന്നതിനാൽ(70/40) ഇപ്പോൾ ക്രിട്ടിക്കൽ യൂണിറ്റിലേക്ക് മാറ്റിയിരിക്കുന്നു. പ്ളസ് ടു വിനും ആറാം ക്ലാസ്സിലും പഠിക്കുന്ന കുഞ്ഞുങ്ങളാണ് ഇദ്ദേഹത്തിനുളളത്. മാനസികമായി വളരെ പ്രയാസത്തിലൂടെയാണ് ഈ ദൈവദാസന്റെ കുടുംബം കടന്നുപോകുന്നത്.സാമ്പത്തികമായി വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നു.
ദൈവദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കണമേ എന്ന് അപേക്ഷിക്കുന്നു.

Reji Abraham
HDFC Bank karnal
A/C NO.50100099886501
IFS Code HDFC0003454
Mobile No. 9416959307

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.