ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ യുവജന ക്യാമ്പ് മൂന്നാം ദിനത്തിലും അതീവ ശ്രദ്ധേയം!!!

ഷാജി ആലുവിള

കുട്ടിക്കാനം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡേഴ്‌സ് യുവജന ക്യാമ്പിന്റെ മൂന്നാം ദിന സമ്മേളനം ഇന്നു രാവിലെ 8 മണിക്ക് ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളെക്കാൾ ഊർജ്വത്വം പ്രാപിച്ചാണ് ആയിരത്തിൽ പരം യുവജനങ്ങൾ ഇന്ന് സമ്മേളനത്തിൽ സമ്മന്തിച്ചത്. കഴിഞ്ഞ രാത്രിയിലെ ടോക് ഷോയും, ഗാന പരിശീലനവും ഫുട്‌ബോൾ താരങ്ങളുടെ അനുഭവ സാക്ഷ്യങ്ങളും, ഫുട്‌ബോൾ അനുബന്ധ കായിക പ്രടനങ്ങളും, കോസ്റ്റിയൻ ബാങ്ക്, കൗൺസിലിംഗ് എന്നിവ ക്യാമ്പസിന് പുത്തൻ ഉണർവ്വ് ഏകി. പല കൂട്ടുകാരും തമ്മിൽ തമ്മിൽ പറയുന്നു കുറച്ചു ദിവസം കൂടി ക്യാമ്പ് നീട്ടിയാൽ ഭംഗി ആയിരുന്നു എന്ന്‌. എന്തുകൊണ്ടും ഈ ക്യാമ്പ് ഏ.ജി.യിലെ യുവജനങ്ങളെ സ്വാധീനിച്ച അനുഭവങ്ങൾ തന്നെ. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളെ പൊടിതട്ടി പുനർചിന്തനം ചെയ്യുവാനുള്ള ആത്മീയ സന്ദേശങ്ങൾ കുഞ്ഞു മനസുകളെ പിടിച്ചുലക്കയും, ആത്മ സമർപ്പണത്തിന്റെ മാധുര്യ നിമിഷങ്ങളും പകരുന്നതും ആയി മാറുകയാണ് ഈ യുവജന സമ്മേളനം.
പകൽ യോഗങ്ങളുടെ അധ്യക്ഷൻ മാരയി പാസ്റ്റർ മാരായ. സാബു. ടി. സാം, ബെന്നി ജോൺ, ജിൻസ്, സിജു വർഗ്ഗീസ്‌, എന്നിവർ യഥാക്രമം ഓരോ സെക്ഷനും നേതൃത്വം കൊടുത്തു. ഡോ. ബ്ലെസൻ മേമനയുടെ സംഗീത വിരുന്ന് ആത്മ ചൈതന്യത്തിലേക്കും പുത്തൻ ഉണർവ്വിലേക്കും ജനത്തെ നയിച്ചു. ആദ്യ സന്ദേശം റവ. ഡോ. ഷിബു സാമുവൽ നൽകി. ” മറ്റുള്ളവരുടെ കഴിവുകളെ നാം നോക്കിയിട്ട് നമ്മുടെ കഴിവുകളെ കുറച്ചു കാണരുത്” എന്നതായിരുന്നു ഷിബു സമുവലിന്റെ സന്ദേശ വിഷയം. ക്രിയാത്മകമല്ലാത്തവരുടെ വാക്ക് കേൾക്കരുത്. നിങ്ങൾ നിങ്ങളെ തന്നെ വിശ്വസിച്ചു വിലയേറിയവരായി കാണുക. പ്രതിസന്ധി കളിൽ പതറി പോകാതെ ആത്മവിശ്വാസം കൈവരിച്ചു മുന്നേറിയാൽ ഒരിക്കൽ പൂർണ്ണ ജയാളി ആകുവാൻ നമുക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ, വഴികൾ അടക്കപ്പെട്ട സന്ദർഭങ്ങൾ പലവിധ മാനസിക സംഘർഷങ്ങൾ എന്നിവയൊക്കെ നേരിടുമ്പോൽ തളർന്നു പോകാതെ യേശുവിലുള്ള വിശ്വാസത്തിൽ ആത്മ ബലം പ്രാപിച്ചു പ്രതിസന്ധികളിൽ പ്രാർഥനയോടെ കാത്തിരുന്നാൽ പ്രതികൂലങ്ങളെ ജയിക്കാൻ സാധിക്കുമെന്നും റവ. ഷിബു. സാമുവൽ ഓർമ്മിപ്പിച്ചു. യുവ തലമുറകൾ ഒന്നായി സമർപ്പിക്കുന്ന അനുഗ്രഹീത നിമിഷങ്ങൾ ആയിരുന്നു പ്രഭാത സെക്ഷൻ.
തുടർന്നുള്ള സെക്ഷനിൽ റവ. ജോർജ്ജ്. പി. ചാക്കോ ക്ലാസ്സ് നയിച്ചു. റോമർ: 7: 24 മുതൽ 8: 3 വരെയുള്ള വാക്യമായിരുന്നു അടിസ്ഥാനം. “അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ” “മരണത്തിന് അതീനമായ ഈ ശരീരത്തിൽ നിന്നും ആർ വിടുവിക്കും”.പാപത്തെ ഞാൻ എങ്ങനെ അതിജീവിക്കും.” എന്നതായിരുന്നു സന്ദേശത്തിന്റെ കാതൽ. പാപ ചിന്തകളിൽ. നിന്നും നാം പുറത്തു വരുകയും യേശു ക്രിസ്തു മുഖാന്തരം പുനർ ജീവൻ പ്രാപിക്കുകയും പരിശുദ്ധാത്മാവിൽ നായിക്കപ്പെടുകയും ചെയ്താൽ പാപത്തിൽ നിന്നും സ്വാതന്ത്രർ ആകുവാൻ ഇടയാകും എന്ന്‌ താൻ ഓർമ്മിപ്പിച്ചു.
ഡോ. ജെപ്സിൻ മലിയിൽ തുടർന്നുള്ള സെക്ഷനിൽ സന്ദേശം നൽകി. ” പാപത്തിന്റെ അടിമത്വത്തിൽ നാം കഴിയരുത്” നമ്മുടെ ദേഹം ദേഹി ആത്മാവ് എന്നിവയെ മുഴുവനായി യേശു ക്രിസ്തുവിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ പാപത്തിന്റെ അടിമത്വത്തിൽ നിന്നും നമുക്ക് മോചനം പ്രാപിക്കാം. നെറ്റിലൂടെയുള്ള അശ്ലീല ചിത്രങ്ങൾ, ഫിലിമുകൾ സംഭാഷണങ്ങൾ എന്നിവ ഒന്നു കണ്ടാൽ പിന്നെയും കാണുവാനുള്ള കൺമോഹം പിന്നെയും പിന്നെയും മനുഷ്യനിൽ മോഹം ജനിപ്പിക്കും. മടിച്ചു മടിച്ചാണ് കണ്ട് തുടങ്ങുന്നത് എങ്കിലും ജഡമോഹം അതു പിന്നെയും കാണുവാനുള്ള വാഞ്ച ഉണ്ടാക്കുകയും ചെയ്യും. അതിന് അടിമായാക്കി മോഹം പാപത്തെ ജനിപ്പിച്ചു ജീവിതത്തെ തകർക്കുകയും ജഡീക മോഹം കൊണ്ട് പാപം ചെയ്യിപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയും ചെയ്യും. യുവതീ യുവാക്കാൻമാരിൽ ആണ് ഈ ദുർശീലം കൂടുതലായി കണ്ടു വരുന്നത്. അതിൽ നിന്നും രക്ഷപെടുവാൻ കർത്താവിൽ കണ്ണുമായും മനസ്സുമായും ഉടമ്പടി ചെയ്തു ജീവിതം വിശുദ്ധിയിൽ നയിക്കുക എന്നും യേശുക്രിസ്തുവിന്റെ രക്തത്താൽ കഴുകൽ പ്രാപിച്ചു പരിശുദ്ധാത്മാവിൽ ദൈവ വചന ധ്യാനത്തോടും പ്രാർത്ഥനയോടും ജീവിതത്തെ കെട്ടിപ്പടുക്കുക്കുക എന്ന് ഡോ. ജെപിസിൻ പ്രബോധിപ്പിച്ചു.
തുടർന്ന് ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ട്രഷർ ശ്രീ. ബിജു ഡാനിയേൽ, പാസ്റ്റർമാരായ സത്യ ദാസ്, ജോൺസൺ, ജിബിൻ ഫിലിപ്പ് (ക്രൈസ്‌തവ എഴുത്തുപുര) ബെൻസൻ. പി. യോഹന്നാൻ (ക്രൈസ്തവ എഴുത്തുപുര) എന്നിവർ ആശംസകൾ അറിയിച്ചു. മുഖ്യ സന്ദേശകർക്കും സാമ്പത്തിക സഹായം ചെയ്‌ത സഭകൾക്കും മോമെന്റോ നൽകി ആദരിച്ചു. പ്രശസ്ത സാഹിത്യകാരൻ ഷാജൻ ജോൺ ഇടക്കാട്. “പൂർണ്ണ ജയത്തിന് ഇങ്ങനെ പോയാൽ മതിയോ ” എന്ന വിഷയത്തെ ആസ്പദമാക്കി ഉച്ചയ്ക്ക് ശേഷം ഉള്ള സെക്ഷനിൽ ഡിബേറ്റ് നടത്തി. യുവജങ്ങളിൽ ആവേശം പകർന്ന ഈ പ്രോഗ്രാമിൽ അനേകർ അവരുടെ താലന്തുകൾ ഉപയോഗിക്കുകയും ജയാളികൾ ആകുകയും ചെയ്തു.

-ADVERTISEMENT-

You might also like