മഴ; സുരക്ഷാ മുന്നറിയിപ്പുമായി സംസഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനദുരന്തനിവാരണഅതോറിറ്റി നിർദ്ദേശിച്ചു. ആരും വെള്ളക്കെട്ടിൽ ഇറങ്ങരുത്. പ്രത്യേകിച്ചും കുട്ടികളെ ശ്രദ്ധിക്കണം. ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ രക്ഷിതാക്കൾ അതീവജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുകയോ നദികൾ മുറിച്ചു കടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. മഴ ശക്തമായ ഇടങ്ങളിൽ തത്ക്കാലം വിനോദസഞ്ചാരയാത്രകൾ ഒഴിവാക്കണം. രാത്രികാലങ്ങളിൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും ദുരന്തനിവാരണഅതോറിറ്റി നിർദ്ദേശിച്ചു.

വൈദ്യുതകമ്പികൾ പൊട്ടി വീണാൽ ഉടൻ KSEB യെ അറിയിക്കുക. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കെ എസ് ഇ ബി കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.