അനുസ്മരണം: പാസ്റ്റർ കെ എം ചെറിയാൻ ദൈവമനുഷ്യന്റെ വേർപാട് തീരാനഷ്ടം

ഡെൻസൺ ജോസഫ് നേടിയവിള

കാൽനൂറ്റാണ്ടോളം കർത്തൃ വേലയിൽ വ്യാപൃതനായിരുന്ന മാവേലിക്കര ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഡിസ്ട്രിക് പാസ്റ്റർ കെ എം ചെറിയാൻ നമ്മെ വിട്ടു പിരിഞ്ഞ് താൻ ഞാൻ പ്രിയം വച്ച നിത്യതയിലേക്ക് പ്രവേശിച്ച വാർത്ത സഹപ്രവർത്തകരും വിശ്വാസി സമൂഹവും വളരെ ഞെട്ടലോടെയാണ് ശ്രവിച്ചത്. അത് സഹിക്കുവാൻ കഴിയാത്തതുമാണ് എങ്കിലും പൗലോസ് പറഞ്ഞതുപോലെ ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.

post watermark60x60

എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സ്നേഹത്തിൻറെ ഉടമയായിരുന്നു പാസ്റ്റർ കെ എം ചെറിയാൻ. യുവജനങ്ങളോട് തൻറെ ഭാഷ ശൈലി വളരെ ആകർഷകമായിരുന്നു. പല കൂട്ടുപ്രവർത്തകർക്കും താൻ ഒരു ജേഷ്ഠ തുല്യനാണ്.താൻ എടുക്കുന്ന നിലപാടുകൾ നീതിക്കും ന്യായത്തിനു വേണ്ടി ആയിരുന്നു.

കേരള സ്റ്റേറ്റ് കൺവെൻഷനിൽ നിറ സാന്നിധ്യമായിരുന്നു പാസ്റ്റർ കെ എം ചെറിയാൻ.സംഘടന വ്യത്യാസമില്ലാതെ എല്ലാവരുടെയും കാര്യങ്ങളിൽ ഇതിൽ ഓടിയെത്തുന്ന അനുഗ്രഹ ദൈവദാസൻ ആയിരുന്നു.തൻറെ വർത്തനമേഖലകളിൽ തന്നാലാവുന്നത് ചെയ്തെടുക്കുവാൻ കർത്തൃ ദാസിന് കഴിഞ്ഞു.

Download Our Android App | iOS App

ദൈവ സഭയെ സംബന്ധിച്ചിടത്തോളം തന്റെ വേർപാട് തീരാനഷ്ടം തന്നെയാണ്.കുടുംബത്തെയും യും സഭയും കൂട്ട് പ്രവർത്തകരെയും ദിവ്യ സമാധാനത്താൽ ദൈവം ആശ്വാസം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അനുസ്മരണം:
ഡെൻസൺ ജോസഫ് നേടിയവിള

-ADVERTISEMENT-

You might also like