മനവ സമാധാന സന്ദേശ യാത്ര : പ്രയർ സെൽ രൂപീകരിച്ചു.

അടിമാലി: ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ 31 വരെ കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തുവാനിരിക്കുന്ന മാനവ സമാധാന സന്ദേശ യാത്രയുടെ ഭാഗമായി 2019 മെയ് 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അടിമാലി മെറീന ഓഡിറ്റോറിയത്തിൽ കുടിയ മീറ്റിംഗിൽ വെച്ച് പ്രയർ സെൽ രൂപീകരിച്ചു. വിവിധ സഭാ വിഭാഗങ്ങളിലുള്ള ദൈവദാസൻമാരും ദൈവമക്കളും ഒരുമിച്ചുകൂടിയ മീറ്റിംഗിന് പാസ്റ്റർ .ജോയി പെരുമ്പാവൂർ ( CFA ഡയറക്ടർ ) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ .കെ . രാജൻ ചെറിയനാട് ( CFA ഡയറക്ടർ) ,പാസ്റ്റർ.സാബു പുല്ലാട് എന്നിവർ വചന ശുശ്രൂഷ നിർവഹിച്ചു. ബ്രദർ .K V. വർഗീസു് (ട്രഷറർ) പ്രാർത്ഥനയക്ക് നേതൃത്വം നൽകി. പാസ്റ്റർ .കെ.കെ. സണ്ണി (പ്രസിഡന്റ്), പാസ്റ്റർ.ബേബി വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ .പി .ടി . ആൻറണി (സെക്രട്ടറി) ,പാസ്റ്റർ .സാം മാത്യു (ജോ. സെക്രട്ടറി) പാസ്റ്റർ.ജോസ് (ട്രഷറർ) എന്നിവരെ പ്രയർ സെൽ ഭാരവാഹികളായി തിരഞ്ഞെടുത്തു. CFA യുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലകൾ തോറും പ്രയർ സെല്ലുകൾ രൂപീകരിച്ചു വരികയാണെന്ന് പാസ്റ്റർ .ജോയി പെരുമ്പാവൂർ അറിയിച്ചു.പാസ്റ്റർ. ഉണ്ണൂണ്ണി മാത്യു (ബാ ബു ) യു.എസ്.എ. ,ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ അന്തർദ്ദേശീയ ഡയറക്ടറായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.