പുതിയ ട്രാക്റ്റുമായി ക്രൈസ്തവ എഴുത്തുപുര. നിങ്ങൾക്കും പങ്കാളിയാകാം !!

ക്രൈസ്തവ എഴുത്തുപുര ചില നാളുകളായി ഒരു വ്യത്യസ്ത ട്രാക്റ്റ് എഴുതി പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിലായിരുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമാകുന്നതും, പൊതുജനത്തെ പ്രകോപിപ്പിക്കാതെ വിതരണം ചെയ്യുവാനുമുള്ള
ട്രാക്റ്റുകളുടെ അപര്യാപ്തത നിരവധി സുവിശേഷകർ ക്രൈസ്തവ എഴുത്തുപുരയുടെ ഓഫീസിൽ അറിയിച്ചിരുന്നു. അതിനെത്തുടർന്ന്
ആരും വായിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ ട്രാക്റ്റ് എഴുതിയിരിക്കുന്നത്. ഡിസൈൻ വർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സാമ്പത്തീക ബുദ്ധിമുട്ടുമൂലം പ്രസിദ്ധീകരണം പൂർത്തിയായിട്ടില്ല. ആദ്യഘട്ടം 1 ലക്ഷം ട്രാക്റ്റ് പ്രിൻറ് ചെയ്യണം എന്നാഗ്രഹത്തിലാണ്.
ഈ ട്രാക്റ്റിന്റെ പ്രസിദ്ധീകരണം മുഴുവനായോ ഭാഗീകമായോ ഏറ്റെടുക്കുവാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുമല്ലോ.

-ADVERTISEMENT-

-ADVERTISEMENT-

You might also like