ലേഖനം:എന്നെ ശക്തൻ ആക്കുന്ന അവൻ | പാസ്റ്റർ ജോബി വി മാത്യു

ജീവിതത്തിൽ പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ച ബഹുലമായ ജനത സഹവർത്തകരായി നമുക്ക് ചുറ്റുമുണ്ട്. ഇന്നലത്തെ പരാജയങ്ങൾ ഇന്നത്തെ വിജയത്തിന് വിഘ്നമല്ല. ഭൂതകാല അപജയങ്ങൾ ഭാവികാലത്തെ നിഷ്ഫലമാക്ക തക്കവിധത്തിൽ സ്വാധീനിക്കരുത്. ഒന്നല്ല ഒരായിരം വീഴ്ച്ചഭംഗം സംഭവിച്ചതുകൊണ്ടു ഐശ്വര്യപൂർണ്ണമായ അസ്തിത്വത്തിന്റെ അനന്തമായ നിർവഹണസാമർഥ്യം ഇല്ലാതാക്കുന്നില്ല.

?ഉലകസ്ഥാനികൻ എന്ന് അറിയപ്പെടുന്ന അമേരിക്കയുടെ മുൻപ്രസിഡന്റ് ആയിരുന്ന എബ്രഹം ലിങ്കൺ ബിസ്നസിൽ പരജയപെടുകയും പട്ടാളത്തിൽ നിന്ന് ഒഴിവാക്കപെടുകയും ചെയ്തിട്ടുണ്ട് , മാത്രമല്ല അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 8 പ്രാവിശ്യം തോൽവി നേരിട്ട വ്യക്തിയാണ്. ഭൂതകാല ഭംഗം ഭാവികാല വാഴ്ച്ച ഇല്ലാതാക്കുകയല്ല മറിച്ച് പെരുമയെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തോൽവിയും വീഴ്ച്ചകളും കാരണമാക്കി ഉൺമയില്ലാതെ ആകരുത്.

?ജീവിത വിജയത്തിന് തടസമായി സങ്കീർണ്ണമായ പശ്ചാത്തലങ്ങളെ മിഥ്യാക്ഷേപം നടത്തുന്നവർ വിരളമല്ല. ഹിതകരമാല്ലാത്ത സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും ജനിച്ചു വളർന്നവർക്കും ജയക്കുവാൻ കഴിയും. ബഹുരാഷ്ട്ര പ്രയുക്തശാസ്‌ത്ര കൂട്ടുവ്യാപാരികൾ ആയ (Apple) ആപ്പിളിന്റെ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്സ് തന്റെ കൂട്ടുകാരുടെ റൂമിന്റെ തറയിൽ കിടന്നുറങ്ങിയ വ്യക്തിയാണ്. മാത്രമല്ല ഭക്ഷണത്തിനായി കാലികുപ്പി പെറുക്കി വിറ്റും ദേവാലയത്തിലെ സൗജന്യ ആഹാരത്തിനായി കാത്തുനിന്ന് ഭക്ഷിച്ച വ്യക്തിയാണ്.
പ്രതികൂല സഹചര്യങ്ങൾ നമ്മൾക്ക് ഒന്നിനും ഒരു തടസമല്ല.

?നിസീമമായ പ്രയത്നങ്ങൾ മുമ്പിൽ ആകസ്മിക നിഗ്രഹണം സംഭവിച്ച അസംന്തുഷ്ടിയുള്ളവർ കാരാഗ്രഹകിടങ്ങിൽ ഒതുങ്ങാറുണ്ട്. തോമസ് ആൽവാ എഡിസൺ ബൾബ് കണ്ടുപിടുത്തം വിജയകരമാക്കാൻ പതിനായിരം തവണ പരീക്ഷണങ്ങൾ നടത്തിട്ടുണ്ട്. ഊറ്റമായ ഉദ്യമങ്ങൾ ഊർജ്ജസ്വമായി തുടരുക എന്നാൽ വിജയങ്ങൾ നിങ്ങളെ അനുധാവനം ചെയ്യും.

?ഒരു വ്യക്തി താൻ ആഗ്രഹിക്കുന്ന മേഖലയിൽ വിജയിയായി തീരുവാൻ ഇന്ന് ആയിരിക്കുന്ന സങ്കീർണ്ണമായതും പുരോഗതി തടസ്സപ്പെടുത്തുന്നതുമായ ഒരു പശ്ചാത്തലമോ? നിരാശ്രയത്വമോ? പൂർവ്വിക ആസ്തി അപര്യാപ്തതയോ? പാണ്ഡിത്യരാഹിത്യമോ? കുലന്യൂനതയോ? പ്രോൽസാഹനദാരിദ്ര്യമോ? ഒന്നും പ്രശ്നമല്ല. നിങ്ങളെ പരിപോഷിപ്പിക്കുവാൻ ഇത് ഒന്നുമില്ലങ്കിലും നിങ്ങളെ സഹായിക്കുവാൻ സന്തത സഹചാരിയായി അവിടുന്ന് നിങ്ങളുടെ കൂടെയുണ്ടെനുള്ള കാര്യം വിസ്മരിക്കരുത്.

?ക്രൈസ്തവ പോർക്കളത്തിലെ രണനിപുണനായ പൌലോസ്ശ്ലീഹാ ഇപ്രകാരം പറയുന്നു, “എന്നെ ശക്തനാകുന്ന യേശുക്രിസ്തു മുഖാന്തരം ഞാൻ സകലത്തിലും മതിയാകുന്നു.” താൻ പിന്നെയും ഇങ്ങനെ തുടരുന്നു: റോമർ
1:5-6: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും
ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.”
തന്നെപറ്റി വിവരിച്ച ശേഷം ഇങ്ങനെ എഴുതി: റോമർ 1:7 “അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.”
ഞാൻ ആകുന്നുവൻ ഞാൻ ആകുന്നു എന്ന് അരുളിച്ചെയ്ത ദൈവം സാധാരണ വ്യക്തികളെ അസാധാരണ വ്യക്തികൾ ആക്കി മാറ്റുവാൻ കഴിയുന്നവനാണ് . ആ അസാധാരണ വ്യക്തി എന്തുകൊണ്ട് നിങ്ങൾ ആയിക്കൂടാ?

?നിങ്ങൾ പ്രതിക്ഷയർപ്പിച്ച വ്യക്തിയേക്കാളും സഹചര്യങ്ങളെക്കാളും അനുകൂലമായ എല്ലാ സഹചര്യങ്ങളെകാളും മഹത്വവനായ ഒരുവൻ നിങ്ങൾക്ക് ഉണ്ട്. ഗതിഭേതത്താലുള്ള ആഛാദനമില്ലത്ത അവൻ നിങ്ങളുടെ സാഹചര്യങ്ങളെയും ബലഹീനതകളെയും അസാദ്ധ്യതകളെയും അതിജീവിച്ച് മുന്നോട്ടുള്ള കുതിക്കുവാൻ നിങ്ങളെ സഹായിക്കുന്നവനാണ്.

?വിശിഷ്ടദീർഘദർശിയായ സംഗീതജ്ഞൻ ധ്യാനശ്ലോകത്തിൽ ഇങ്ങനെ എഴുതി (സങ്കീ:136:4) “എകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവൻ” എന്ന്.
HE can change your
mess into message
test into testimony
trial into triumph
victim into victor
അതുകൊണ്ട് നിങ്ങളുടെ ജയം ഒരു വ്യക്തിയിൽ അടിസ്ഥാനപ്പെട്ടതാണ്.
യെശ:41:10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
യെശയ്യാ :43:18-19:
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു;
മനുഷ്യൻ വേർതിരിക്കുന്ന ഒന്നിന്റെയും പേരിൽ പാർശ്വവൽക്കരിക്കാതെ നിങ്ങളുടെ കഴുത്തിൽ വച്ചിരിക്കുന്ന പാപത്തിന്റെയും ശാപത്തിന്റെയും അടിമനുകത്തെ തകർത്ത് “അവനെ സ്വതന്ത്രനായി വിട്ടയക്കാ” ആജ്ഞാപിക്കുവാൻ അധികാരമുള്ള സർവ്വാധികാരിയായ ദൈവം നിങ്ങളുടെ സ്വന്തമാണ്. അദ്യശ്യനായ ദൈവത്തിന്റെ പ്രതിമയായ വിശ്വൈകനായകൻ കാരിരുമ്പാണിയാൽ കരങ്ങൾ തുളക്കപ്പെട്ട കല്ലറ ഭേതിച്ച് പുനരുത്ഥാനം ചെയ്ത് ആകാശത്തു ടെ കടന്നുപോയ ശ്രേഷ്ടമഹാപുരോഹിതനായ കർത്തവായ യേശുക്രിസ്തു, അവൻ നിങ്ങളെയും ശക്തനാക്കുന്നവനാണ്. അങ്ങേക്ക് എന്നേക്കും മഹത്വം ആമേൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.