കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. യൂത്ത് ക്യാമ്പ്

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ: ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. യൂത്ത് ക്യാമ്പ് ഏപ്രിൽ 18 മുതൽ 20 വരെ ബാം​ഗ്ലൂർ ദൊഡ്ഡബല്ലാപുര മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. ദി ലാസ്റ്റ് അവർ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ വിഷയം. ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി, ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. പ്രസിഡണ്ട് പാസ്റ്റർ ജോസഫ് ജോൺ, ഡോ. ഷിബു കെ. മാത്യു (തിരുവല്ല), ഡോ. എബി പി. മാത്യു (ബീഹാർ), പാസ്റ്റർ ജോ തോമസ് (ബാം​ഗ്ലൂർ) എന്നിവർ മുഖ്യപ്രംസകരായിരിക്കും. കുട്ടികൾക്കുവേണ്ടി എക്സൽ വി.ബി.എസ്. ക്ലാസ്സുകൾ നയിക്കും. ബ്രദർ സോജൻ (പുനലൂർ), ബ്രദർ സോണി സി. ജോർജ്ജ് (ബാം​ഗ്ലൂർ), ബ്രദർ ജീസൻ ജോർജ്ജ് (കോട്ടയം) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഈ വാർഷിക ക്യാമ്പിന്റെ അനു​ഗ്രഹപൂർണ്ണമായ നടത്തിപ്പിനായി പാസ്റ്റർ ജോസഫ് ജോൺ (പ്രസിഡണ്ട്), ബ്രദർ ജാൻസ് പി. തോമസ് (സെക്രട്ടറി), ബ്രദർ ബെൻസൻ ചാക്കോ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like