കേരളത്തിലെ മൽസ്യത്തൊഴിലാളികൾ നൊബേൽ സമ്മാനത്തിന് അർഹർ; ശശി തരൂർ

ദില്ലി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം. കേരളത്തിന്‍റെ സ്വന്തം സൈനികര്‍ എന്നാണ് അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചത്. ഇതിനൊപ്പം തന്നെ ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.